കോഴിക്കോട്: രേഖകള്‍ ഇല്ലാതെ കൊണ്ടുവന്ന തൊണ്ണൂറ്റി ഒന്‍പത് ലക്ഷം രൂപ പൊലീസ് പിടികൂടി. സംഭവത്തില്‍ രണ്ട് പേര് അറസ്റ്റില്‍. മലപ്പുറം മോങ്ങം സ്വദേശി ഷംസുദ്ദീന്, മൊറയൂര്‍ സ്വദേശി സല്മാന് എന്നിവരാണ് പിടിയിലായത്.
പണം കാറില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്നു. കാറിന്റെ രഹസ്യ അറയില്‍ നിന്നും പിടിയിലായവരുടെ കൈവശമുണ്ടായിരുന്ന ബാഗില്‍ നിന്നുമാണ് പണം പിടികൂടിയത്. കോഴിക്കോട് സഭാ സ്കൂള്‍ പരിസരത്ത് വെച്ചായിരുന്നു പോലിസ് പരിശോധന നടത്തിയത്. പ്രതികള്‍ സഞ്ചരിച്ച കാറും കസബ പൊലീസ് കസ്റ്റഡിയിലെടുത്തു.
Discussion about this post