ആലപ്പുഴ: ഗോമാംസം കഴിക്കരുതെന്ന് ആദ്യം പറഞ്ഞത് കേരളത്തിലെ നായന്മാരെന്ന് മുന്നാക്ക സമുദായ വികസന കോർപ്പറേഷൻ ചെയർമാൻ ആർ.ബാലകൃഷ്ണപിള്ള. മങ്കൊമ്പ് 893 ാം നമ്പർ കോട്ടഭാഗം കരയോഗം വാർഷികവും വിദ്യാഭ്യാസ എൻഡോവ്മെമെന്റ് സ്കോളർഷിപ്പ് വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എല്ലാവരും അന്നതിനെ പുച്ഛിച്ചുതള്ളി . എന്നാൽ ഇപ്പോൾ ഗോമാംസം വലിയ വിഷയമായി മാറിയിരിക്കുകയാണെന്നും പറഞ്ഞു. കരയോഗം പ്രസിഡന്റ് കെ.ദാമോദരൻ നായർ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് എൻ.എസ്.എസ് കരയോഗം യൂണിയൻ പ്രസിഡന്റ് പ്രൊഫ. കെ.പി.നാരായണപിള്ള സ്കോളർഷിപ്പ് വിതരണം നടത്തി.
Discussion about this post