മാണിയും ജോസ് കെ മാണിയും പങ്കെടുക്കുന്ന പരിപാടിയില്‍ പങ്കെടുക്കരുതെന്ന് സുരേഷ് ഗോപിക്ക് ഡിവൈഎഫ്ഐ മുന്നറിയിപ്പ് നല്കി. പതിനാറാം തിയതിയാണ് പാലായില്‍ മാണിയ്ക്കും, ജോസ് കെ മാണിയ്ക്കും ഒപ്പം സുരേഷ് ഗോപി പങ്കെടുക്കുമെന്ന് അറിയിച്ചിരിക്കുന്ന പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
അഴിമതി വീരനുമായി വേദി പങ്കിടാതിരിക്കാന്‍ സുരേഷ് ഗോപി തയാറാവണമെന്നും അല്ലാത്ത പക്ഷം അഴിമതിക്കെതിരായ പ്രതിഷേധം സുരേഷ് ഗോപിക്കെതിരെയും തിരിയുമെന്നും ഡിവൈഎഫ്ഐ അറിയിച്ചു.
കെ.എം മാണിയെ എന്ത് വിലകൊടുത്തും വഴിയില്‍ തടയുമെന്നും ഡിവൈഎഫ്ഐ അറിയിച്ചു. എന്തിനാണ് മാണിയും മകനും ഇടയ്ക്കിടെ ശ്രാലങ്കയില് പോകുന്നതെന്നും മാണി വ്യക്തമാക്കണം. ജോസ് കെ മാണിയുടെ പാസ്പോര്‍ട്ട് മാധ്യമപ്രവര്‍ത്തകരെ കാണിക്കാന്‍ തയ്യാറാകണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.
Discussion about this post