കൊല്ലം: മുന്നോക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ച് കേരള കോണ്‍ഗ്രസ് (ബി) ചെയര്മാന് ആര്.ബാലകൃഷ്ണപിള്ള. ഈ തീരുമാനം എല്ലാ സമുദായങ്ങള്‍ക്കും ബാധകമാണ്. എന്‍എസ്എസിനെ പ്രീണിപ്പിക്കാനാണ് ഈ തീരുമാനം എന്ന് പറയുന്നത് ശരിയല്ല. ക്രിസ്ത്യാനികള്‍ക്കും ബ്രാഹ്മണ സമുദായത്തിലുമുള്ളവര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും. എല്‍.ഡി.എഫ് ഇക്കാര്യം പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയവര്‍ എതിര്ക്കാത്തവരാണ് ഇപ്പോള്‍ എതിര്‍പ്പുമായി വരുന്നത്.
സംവരണ വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണം. ദേവസ്വം ബോര്‍ഡില്‍ സാമ്പത്തിക സംവരണം കൊണ്ടുവന്നതുകൊണ്ട് ആശങ്കകള്‍ക്ക് അടിസ്ഥാനമില്ല. നലവില്‍ പിന്നോക്കകാര്‍ക്ക് ലഭിക്കുന്ന ആനുകൂല്യമൊന്നും കുറയില്ല. ഇല്ലാത്തവന് വേണ്ടിയാണ് ഈ പരിഷക്കരണമെന്നും പിള്ല പറഞ്ഞു. ഏതെങ്കിലും സമുദായത്തില്‍ ജനിച്ചതിന്റെ പേരില്‍ ഒരുവന് നന്നായി കൂടെന്നുണ്ടോ? അടിസ്ഥാനപരമായി ഒരു വ്യക്തിയുടെ സമ്പത്താണ് സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ക്ക് പരിഗണിക്കുമ്പോള്‍ കാണിക്കേണ്ടത്. പാവപ്പെട്ടവന് എന്തെങ്കിലും കൊടുക്കുന്നത് അവന്റെ ജാതിയും മതവും നോക്കിയാകണമെന്ന് പറയുന്നത് മനുഷ്യത്വമല്ലെന്നും പിള്ള പറഞ്ഞു.
Discussion about this post