മുംബൈ: ഇസ്ലാം മതം സ്വീകരിക്കാന്‍ ഭര്‍ത്താവ് സമ്മര്‍ദ്ദം ചെലുത്തുന്നുവെന്ന ആരോപണവുമായി മുംബൈയില്‍ നിന്നുള്ള മോഡല്‍ രംഗത്ത്. മതപരിവര്‍ത്തനം നടത്തണമെന്ന് ആവശ്യപ്പെട്ട് ഭര്‍ത്താവ് തുടര്‍ച്ചയായി ആക്രമിക്കുന്നെന്നും നിര്‍ബന്ധിക്കുന്നെന്നും പറഞ്ഞ് രശ്മി പൊലീസില്‍ പരാതി നല്കി. ഭര്‍ത്താവ് തല്ലിയതിന് പിന്നാലെയാണ് ഭര്‍ത്താവ് അസിഫിനെതിരേ പരാതിയുമായി യുവതി പൊലീസ് സ്റ്റേഷനില്‍ എത്തിയത്.
ഹിന്ദു മത വിശ്വാസിയായ രശ്മി 2005-ലാണ് ആസിഫിനെ വിവാഹം ചെയ്തത്. ഇസ്ലാമിലേക്ക് മാറണം എന്നാവശ്യപ്പെട്ട് എല്ലാ ദിവസവും ഭര്‍ത്താവ് ഉപദ്രവിക്കുമെന്നും യുവതി ആരോപിച്ചു. അടുത്തിടെ ഭര്‍ത്താവ് മറ്റൊരു വിവാഹം കഴിച്ചെന്നും അതിനു ശേഷം തന്നെ ഒഴിവാക്കാനാണ് ആസിഫ് ശ്രമിക്കുന്നതെന്നും രശ്മി വ്യക്തമാക്കി.വെള്ളിയാഴ്ച വീട്ടില്‍ എത്തിയ രശ്മിയെ ആസിഫ് തല്ലുകയും ചീത്ത വിളിക്കുകയും ചെയ്തു. വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകണമെന്ന് പറഞ്ഞെന്നും രശ്മി പരാതിയില്‍ പറയുന്നു. ഭര്‍ത്താവിന്റെ ഉപദ്രവം സഹിക്കാന്‍ വയ്യാതെയാണ് യുവതി പരാതിയമായി പൊലീസ് സ്റ്റേഷനില്‍ എത്തിയത്. ഇവര്‍ക്ക് ഏഴ് വയസുള്ള ഒരു മകനുണ്ട്.
കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. ലൗ ജിഹാദാണോ എന്നും അന്വേഷിക്കുന്നുണ്ട്. ആസിഫ് രണ്ടാമത് വിവാഹം ചെയ്ത യുവതി ഇസ്ലാമിലേക്ക് മതം മാറിയെന്നും രശ്മി പരാതിയില്‍ പറയുന്നു.
Discussion about this post