അന്താരാഷ്ട്ര സര്‍വ്വെ ഏജന്‍സിയായ മൂഡീസ് ഇന്ത്യയുടെ റേറ്റിംഗ് ഉയര്‍ത്തിയതിന്റെ സര്‍വ്വേഫലം പുറത്ത് വന്നതിന് പിന്നാലെ ആസ്ട്രേലിയന്‍ മുന്‍ ക്രിക്കറ്റ് താരം ടോം മൂഡി സിപിഎം സൈബര്‍ സഖാക്കന്മാരുടെ പൊങ്കാല.മൂഡിസ് റേറ്റിങ് ഉയര്‍ത്തിയത് ടോം മൂഡി ആണെന്ന് പറഞ്ഞാണ് തെറിവിളി. മൂഡിയുടെ ഫേസ്ബുക്ക് പേജ് മലയാളികളായ സൈബര്‍ സഖാക്കന്മാര് കയ്യടക്കിയിരിക്കുകയാണ് ഇപ്പോള്‍. മൂഡിയുടെ പോസ്റ്റുകള്‍ക്ക് താഴെ മലയാളത്തില്‍ അസഭ്യ വര്‍ഷവുമായാണ് സൈബര്‍ സഖാക്കള്‍ എത്തിയത്.
മുന്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരമായ മൂഡിയെ സൈബര്‍ സഖാക്കള്‍ വര്‍ഗീയവാദിയും, ഫാസിസ്റ്റും മറ്റുമാക്കി. ധൈര്യമുണ്ടെങ്കില്‍ പിണറായി സഖാവ് ഭരിക്കുന്ന കേരളത്തില്‍ വന്ന് റേറ്റിംഗ് കൊടുക്കടാ പരനാറി എന്നാണ് ഒരു വിരുതന്റെ കമന്റ്. കേരളം നമ്പര്‍ വണ്‍ ആണെന്നും അതിനാണ് റേറ്റിംഗ് കൊടുക്കേണ്ടതെന്നും അല്ലാതെ ദാരിദ്ര്യം നിറഞ്ഞതാണെന്നും സഖാക്കള്‍ ഉള്ളതുകൊണ്ടാണ് കേരളം നമ്പര്‍ വണ്‍ ആയതെന്നുമാണ് മറ്റൊരു വിരുതന്റെ കമന്റ്.
സാമ്പത്തിക വ്യവസ്ഥ തകര്‍ന്നതൊന്നും നീ അറിഞ്ഞില്ലേടാ നാറീ, അവന്റെ മറ്റേടത്തെ കണക്ക്, മോദിയെ പുകഴ്ത്തി ഇന്ത്യക്ക് റേറ്റിംഗ് കൂട്ടി കൊടുത്തതോടെ നിന്റെ രാഷ്ട്രീയം മനസ്സിലായി ഇങ്ങനെ നീളുന്നു കമന്റുകള്‍.
Many thanks for all the very kind B'Day wishes, I had a wonderful time with family at home. Cheers
Posted by Tom Moody on Tuesday, October 3, 2017
ആധാര്‍, ജിഎസ്ടി തുടങ്ങിയ മോദി സര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്കരണ നടപടികളാണ് ഇന്ത്യയുടെ മൂഡീസ് റേറ്റിംഗ് ഉയര്‍ത്തിയത്. കഴിഞ്ഞദിവസമാണ് 13 വര്‍ഷങ്ങള്‍ക്ക് ശേഷം മൂഡീസ് സര്‍വ്വേയില്‍ ഇന്ത്യയുടെ റേറ്റിംഗ് ഉയരുന്നത്.
Discussion about this post