ആത്മിയതയില്നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ട് അത് കലയില്‍ പ്രതിഫലിപ്പിക്കുക എന്നതൊരു കലയാണ്, ആ കല മനോഹരമായി നിര്വഹിക്കുന്നൊരാളാണ് രജനികാന്തെന്ന് എ.്ആര്‍ റഹ്മാന്. രജനി തനിക്കൊരു പ്രചോദനമാണെന്നും റഹ്മാന് കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം ഒരു ഉത്തരേന്ത്യന്‍ ന്യൂസ് ചാനലിന് നല്കിയ അഭിമുഖത്തില്‍ താങ്കള്‍ ആരുടെ ഫാനാണ്, രജനീകാന്തിന്റെയാണോ കമല്ഹാസന്റെയാണോ. എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
‘ഞാനൊരു രജനി ഫാനാണ്, പക്ഷെ എനിക്ക് കമലിനെയും ഇഷ്ടമാണ്. നമ്മുടെ ജീവിതത്തെ സമ്പന്നമാക്കിയിട്ടുള്ള താരങ്ങളാണ് എംജിആറും ശിവാജിയും രജനിയും കമലുമൊക്കെ. ഈ തലമുറയില്‍ ഇപ്പോള്‍ അജിത്തും വിജയിയുമൊക്കെയാണ്. 1983-84 കാലഘട്ടത്തിലാണ് തഞ്ചാവൂരില്‍വെച്ച് ഞാന്‍ ബില്ല കാണുന്നത്. ആ ചെറിയ നഗരത്തില്‍ പോയി സിനിമ കണ്ടതിന്റെ ഓര്‍മ്മകള്‍ ഇപ്പോഴുമുണ്ട്. മുത്തു, പടയപ്പ, ശവജി പോലുള്ള സിനിമകള്‍ക്ക് ഞാനാണ് സംഗീതം നല്‍കിയത്. ആത്മിയതയില്നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ട് അത് കലയില്‍ പ്രതിഫലിപ്പിക്കുക എന്നതൊരു കലയാണ്, ആ കല മനോഹരമായി നിര്വഹിക്കുന്നൊരാളാണ് രജനി. അദ്ദേഹം എനിക്കൊരു പ്രചോദനമായിരുന്നു.
-എ.ആര് റഹ്മാന്, അഭിമുഖത്തില്‍
Discussion about this post