മൂന്നാര്‍:ദേവികുളം താലൂക്കിലെ 10 പഞ്ചായത്തുകളില്‍ സിപിഐഎം നേതൃത്വത്തിലുള്ള മൂന്നാര്‍ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നാളെ ഹര്‍ത്താല്‍. എന്നാല്‍ ഹര്‍ത്താലിനെതിരെ സിപിഐ രംഗത്തെത്തിയിരിക്കുകയാണ്. വാഹനങ്ങള്‍ നിരത്തിലിറങ്ങുമെന്നും കടകള്‍ തുറക്കുമെന്നും സിപിഐ പറയുമ്പോള്‍ എന്ത് വില കൊടുത്തും ഇതിനെ എതിര്‍ക്കുമെന്ന് സിപിഐഎമ്മും വ്യക്തമാക്കുന്നു.
ഹര്‍ത്താല്‍ ദിനത്തില്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പൊലീസ് സന്നാഹം മൂന്നാറില്‍ നിലയുറപ്പിക്കും. ഇതോടെമൂന്നാറില് സിപിഐ സിപിഐഎം പോര് ശക്തമാവുകയാണ്. പള്ളിവാസല്‍, മൂന്നാര്‍ ദേവികുളം,ചിന്നകനാല്‍, ശാന്തന്‍പാറ, മറയൂര്‍, കാന്തളൂര്‍, വട്ടവട, വെള്ളത്തൂവല്‍ എന്നീ പഞ്ചായത്തുകളിലാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ഹര്‍ത്താല്‍ ദിവസം സിപിഐയുടെ നേതൃത്വത്തിലുള്ള ടാക്സി യൂണിയന് വാഹനങ്ങള്‍ ഓടിക്കുമെന്നും കടകള്‍ തുറക്കുമെന്നും സിപിഐ വ്യക്തമാക്കി. ആവശ്യമില്ലാത്ത ഹര്‍ത്താല്‍ ആണെന്നും ദേവീകുളം എംഎല്‍എയുടെ പിടിവാശിയാണ് ഹര്‍ത്താലിന് കാരണമെന്നും സിപിഐ ജില്ലാ നേതൃത്വം പറയുന്നു.
അതേസമയം വാഹനങ്ങള്‍ നിരത്തിലിറക്കാനും കടകള്‍ തുറക്കാനും ഒരു കരാണവശാലും അനുവദിക്കില്ലെന്ന് സിപിഐഎം നേതൃത്വവും വ്യക്തമാക്കി. പ്രദേശത്ത് സംഘര്‍ഷത്തിന് സാധ്യതയുണ്ടെന്ന പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രദേശത്ത് സുരക്ഷയും കര്‍ശനമാക്കിയിരിക്കുകയാണ്.
Discussion about this post