ഡല്‍ഹി: ലോകത്ത് ജനങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ വിശ്വാസമുള്ള സര്‍ക്കാരുകളുടെ പട്ടികയില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ മൂന്നാം സ്ഥാനത്തെന്ന് സര്‍വേ റിപ്പോര്‍ട്ട്. നാലില്‍ മൂന്ന് ഇന്ത്യക്കാര്‍ക്കും എന്‍ഡിഎ ഭരണത്തില്‍ വിശ്വാസമുണ്ടെന്ന് സര്‍വേ റിപ്പോര്‍ട്ട് പറയുന്നു. ഗാലപ് വേള്‍ഡ് പോള്‍ ആണ് ലോകരാജ്യങ്ങളെ ഉള്‍പ്പെടുത്തി സര്‍വേ നടത്തിയത്.
ഓരോ രാജ്യത്തെയും 1000 പൗരന്മാരാണ് സര്‍വേയില്‍ പങ്കെടുത്തത്. നിങ്ങള്‍ക്ക് നിങ്ങളുടെ സര്‍ക്കാരില്‍ വിശ്വാസം ഉണ്ടോ ഇല്ലയോ എന്നാണ് ഓരോരുത്തരോടും ചോദിച്ചത്. സാമ്ബത്തിക സാഹചര്യങ്ങള്‍, രാഷ്ട്രീയ അവസ്ഥ, വാര്‍ത്തകളില്‍ നിറഞ്ഞ അഴിമതിക്കേസുകള്‍ തുടങ്ങിയവയൊക്കെ ജനവിശ്വാസത്തെ സ്വാധീനിച്ചിട്ടുണ്ടെന്ന് സര്‍വ്വേ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയില്‍ സമീപകാലത്ത് നടന്ന അഴിമതി വേട്ടയും നികുതിപരിഷ്കാരങ്ങളും മോദിയുടെ ജനസമ്മതി വര്‍ധിപ്പിച്ചെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.
ലോകത്ത് ജനവിശ്വാസത്തിന്റെ കാര്യത്തില്‍ സ്വിറ്റ്സര്‍ലന്റ് ആണ് സര്‍വേയില്‍ ഒന്നാം സ്ഥാനത്ത്. തൊട്ടുപിന്നിലുള്ളത് ഇന്തോനീഷ്യയാണ്. ലക്സംബര്‍ഗും നോര്‍വേയുമാണ് നാലും അഞ്ചും സ്ഥാനങ്ങളിലുള്ളത്.
Discussion about this post