ഏഷ്യാനെറ്റ് ന്യൂസ് ചെയര്മാന് രാജീവ് ചന്ദ്രശേഖര്‍ എംപിയുടെ ഉടമസ്ഥയിലുള്ള നിരാമയ റിസോര്‍ട്ട് അടിച്ചു തകര്‍ത്ത ഡിവൈഎഫ്ഐ നേതാക്കള്‍ക്ക് സിപിഎം നേതാക്കളുടെ പിന്തുണ കിട്ടാത്തത് അപഹാസ്യമാണെന്ന് ചൂണ്ടിക്കാട്ടി ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ച. ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കയ്യേറ്റമാരോപിച്ച് റിസോര്‍ട്ട് തല്ലി തകര്‍ത്ത സംഭവമാണ് ഇന്നലെ ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ചയ്ക്ക് എടുത്തത്. വിഷയം ജനശ്രദ്ധയില്‍ എത്തിക്കാന്‍ ഡിവൈഎഫ്ഐ നടത്തിയ ശ്രമം പക്ഷേ സിപിഎം നേതാക്കള്‍ ഏറ്റെടുത്തില്ല. ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ സിപിഎം മുതിര്‍ന്ന നേതാക്കളെ ക്ഷണിച്ചുവെന്ന് പറഞ്ഞ അവതാരകന് വിനു വി ജോണ്‍ ക്ഷണിച്ച് പങ്കെടുക്കാതിരുന്ന മുതിര്‍ന്ന നേതാക്കളുടെ പേരും നിരത്തി.
കുമരകം പഞ്ചായത്ത് പ്രസിഡണ്ട് ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നുവെങ്കിലും കയ്യേറ്റം ഉണ്ടെന്ന് ഒരു വര്‍ഷം മുമ്പ് പരാതി ലഭിച്ചിട്ടും എന്തുകൊണ്ട് നടപടി എടുത്തില്ല സര്‍ക്കാര്‍ എന്ന ചോദ്യത്തിന് മുന്നില്‍ പതറി. കയ്യേറ്റം ഉണ്ടെന്ന് പറയുന്ന പഞ്ചായത്ത് പ്രസിഡണ്ട് മുഖ്യമന്ത്രിക്കെഴുതിയ കത്തില്‍ അതിന് തെളിവ് നല്‍കാതെ ദേശാഭിമാനിയിലെ വാര്‍ത്ത കണ്ടു വല്ലോ എന്ന് ശ്രദ്ധയില്‍ പെടുത്തി കത്ത് എഴുതിയത് എന്തിനെന്ന ചോദ്യവും ഏഷ്യാനെറ്റ് ഉയര്‍ത്തി. കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ ഇരച്ചചങ്കുണ്ടെന്ന് പറയുന്ന മുഖ്യന് കഴിവില്ലേ എന്നും, പാര്‍ട്ടി നേതാക്കളുടെ കയ്യേറ്റ ആരോപണം ഉയര്‍ന്ന സ്ഥലത്തെല്ലാം ഡിവൈഎഫ്ഐ അക്രമം നടക്കുമോ എന്നും അവതാരകന് വിനു വി ജോണ്‍. ചോദിച്ചു.
ഡിവൈഎഫ്ഐയെ പിന്തുണക്കാന്‍ എന്താണ് സിപിഎം നേതാക്കള്‍ എത്താത്തത് എന്ന ചോദ്യം സോഷ്യല്‍ മീഡിയകളിലും സജീവമാണ്. സ്വന്തം പാര്‍ട്ടി ഭരിക്കുമ്പോള്‍ കയ്യേറ്റത്തിനെതിരെ സിവൈഎഫ്ഐ കാരെ അയക്കുന്നത് നാണക്കേടല്ലെ എന്ന ചോദ്യവും ഉയരുന്നു. വിഷയത്തില്‍ മുതിര്‍ന്ന നേതാക്കന്മാരാരും ഇനിയും പ്രതികരിക്കാത്തതും പരിഹാസ്യമായി.
https://www.facebook.com/thrayambaka/videos/695093567356217/
Discussion about this post