തിരുവനന്തപുരം: നഗരസഭ കൗണ്‍സില്‍ യോഗത്തിനുശേഷമുണ്ടായ സംഘര്‍ഷത്തിനിടെ മേയര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ ബിജെപി കൗണ്‍സിലര്‍മാരെ ഈ മാസം 30 വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി ഉത്തരവിട്ടു. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് നിര്‍ദേശം.
കൗണ്‍സിലര്‍മാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ 30ന് കോടതി വാദം കേള്‍ക്കും. നഗരസഭയില്‍ നടന്ന സംഘര്‍ഷത്തില്‍ മേയര്‍ക്ക് ഗുരുതര പരിക്ക് പറ്റിയെന്നാണ് സിപിഎം പ്രചരിപ്പിച്ചിരുന്നത്. എന്നാല്‍ സംഘര്‍ഷത്തിനിടെ പരിക്കൊന്നുമില്ലെന്ന് ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ ചികിത്സതേടിയ മേയറുടെ കാലില്‍ പ്ലാസ്റ്ററിട്ടും നെറ്റിയില്‍ വച്ചുകെട്ടിയും അതീവഗുരുതരാവസ്ഥയിലെന്ന് വരുത്തിതീര്‍ക്കുകയായിരുന്നു.
കൗണ്‍സിലില്‍ പാലിക്കേണ്ട ചട്ടങ്ങളെല്ലാം ലംഘിച്ച് ഏകാധിപത്യ നടപടി സ്വീകരിച്ചതിനാലാണ് സമാധാനപരമായി ബിജെപി അംഗങ്ങള്‍ പ്രതിഷേധിച്ചത്. എന്നാല്‍ സിപിഎം അംഗങ്ങള്‍ പോര്‍വിളിയുമായി രംഗത്ത് ഇറങ്ങുകയായിരുന്നു.
Discussion about this post