ലക്നൗ: ഗോരഖ്പൂരിലെ ബാബ രാഘവ് ദാസ് മെഡിക്കല്‍ കോളേജില്‍ ഉണ്ടായ ശിശുമരണവുമായി ബന്ധപ്പെട്ട് ആശുപത്രിയിലെ ശിശുരോഗ വിഭാഗം അസിസ്റ്റന്റ് പ്രഫസര്‍ ഡോക്ടര്‍ ഖഫീല് ഖാനെതിരെ പൊലീസ് കുറ്റപ്പത്രം സമര്‍പ്പിച്ചു. ശിശുമരണവുമായി ബന്ധപ്പെട്ട് ഖഫീല് ഖാനെതിരെ വധശ്രമത്തിനും ക്രിമിനല്‍ ഗൂഢാലോചനക്കുമാണ് കേസ് ചുമത്തിയിരിക്കുന്നത്.
മുന്‍പ് ഡോക്ടര്‍ക്കെതിരെ പൊലീസ് രജിസ്റ്റര്‍ ചെയ്തിരുന്ന അഴിമതി, സ്വകാര്യ പ്രാക്ടീസ് എന്നിവ തെളിവിന്റെ അഭാവത്തില്‍ ഒഴിവാക്കി.
കഴിഞ്ഞ ഓഗസ്റ്റ് 10ന് ആണ് ആശുപത്രിയില്‍ ഓക്സിജന്‍ വിതരണം നിലച്ചതിനെ തുടര്‍ന്ന് ഏകദേശം 450-ല്‍ അധികം ുഞ്ഞുങ്ങള്‍ കൂട്ടത്തോടെ മരിച്ചത്. സംഭവത്തില്‍ വിശദമായ അന്വേഷണത്തിനു മുഖ്യമന്ത്രി ഉത്തരവിട്ടിരുന്നു.
സമീപത്തുള്ള നഴ്സിങ്ങ് ഹോമുകളില്‍ നിന്ന് ഒക്സിജന്‍ എത്തിച്ച് 100 ലേറെ കുഞ്ഞുങ്ങളുടെ ജീവന് രക്ഷിച്ച ഡേക്ടറുടെ സേവനത്തിന് ആദ്യം അഭിനന്ദനങ്ങള്‍ ലഭിച്ചിരുന്നു. എന്നാല്‍ ഈ സിലിണ്ടറുകള്‍ സ്വന്തം ആശുപത്രിയിലേക്ക് കടത്തിയതായിരുന്നു എന്ന് വ്യക്തമായിരുന്നു. തുടര്‍ന്ന് കുഞ്ഞുങ്ങള്‍ മരിച്ച എന്‍സഫലൈറ്റിസ് വാര്‍ഡിന്റെ ചുമതലയുണ്ടായിരുന്ന ഖഫീലിനെതിരെ പിന്നീട് പൊലീസ് കേസ് ചുമത്തുകയായിരുന്നു.
ഈ സംഭവത്തില്‍ ഒന്‍പത് പേര്‍ക്കെതിരെ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തിരുന്നു. ശിശുമരണത്തെ തുടര്‍ന്ന് യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെയും ആശുപത്രിക്കെതിരെയും വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
Discussion about this post