ഗുവാഹത്തി :അസമില്‍ സില്ചാര് മുനിസിപ്പല്‍ ബോര്‍ഡ് ചെയര്‍മാന്റെ ഓഫീസില്‍നിന്ന് മദര്‍ തെരേസയുടെ ചിത്രം എടുത്തുമാറ്റി.രവീന്ദ്രനാഥ ടാഗോര്‍, സുഭാഷ് ചന്ദ്രബോസ് തുടങ്ങിയ നേതാക്കളുടെ ചിത്രങ്ങള്‍ക്ക് ഒപ്പമുള്ള മദര്‍ തെരേസയുടെ ചിത്രമാണ് എടുത്ത് മാറ്റിയത്. ബിജെപിയാണ് മുനിസിപ്പല്‍ ബോര്‍ഡ് ഭരിക്കുന്നത്.
തെരേസയുടെ ചിത്രത്തിന് പകരം ജനസംഘം നേതാവ് ശ്യാമപ്രസാദ് മുഖര്‍ജിയുടെ ചിത്രം സ്ഥാപിച്ചിട്ടുണ്ട്.
ഡിവൈഎഫ്ഐ, എസ്എഫ്ഐ തുടങ്ങിയ ഇടതുസംഘടനകള്‍ ബിജെപിയുടെ നടപടിക്ക് എതിരെ രംഗത്ത് എത്തി. സില്‍ചാറില്‍ എസ്എഫ്ഐയും ഡിവൈഎഫ്ഐയും പ്രതിഷേധപ്രകടനം നടത്തി.
Discussion about this post