”ഞങ്ങള്‍ ക്രിസ്ത്യാനികള്‍ ഹിന്ദുക്കളെ തോല്‍പ്പിച്ചേ… ഞങ്ങളാണ് കൂടുതല്‍ ‘മതേതരര്‍’.
നിങ്ങള്‍ ഹിന്ദുക്കള്‍ക്ക് ആകപ്പാടെ ഒരു അഖില അല്ലെങ്കില്‍ ഹദിയ അല്ലേ ഉള്ളൂ, ഞങ്ങള്‍ ക്രിസ്ത്യാനികള്‍ക്ക് നിമിഷയുണ്ട്, മെറിനുണ്ട്, ഇന്നലെ ഞങ്ങളുടെ കത്തോലിക്ക കോണ്‍ഗ്രസ് സംസ്ഥാന നേതാവിന്റെ മകളും ‘മതേതരയായി’!
ക്രിസ്ത്യാനികള്‍ക്ക് ഭയങ്കര അഭിമാനം (ദുരഭിമാനം ) ഉള്ളതുകൊണ്ട് ഇത്തരം വാര്‍ത്തകള്‍ പുറത്തുവരാറില്ല.
കേരളത്തിലെ ഭൂരിപക്ഷം വരുന്ന മാതാപിതാക്കള്‍ക്കും തങ്ങളുടെ മക്കളെ കുറിച്ച് ചിന്തിക്കാനോ ആശങ്കപ്പെടാനോ ഉള്ള അവകാശം ഇല്ല എന്ന യാഥാര്‍ഥ്യം നമ്മള് മനസ്സിലാക്കേണ്ടിയിരിക്കുന്നു.
എന്റെ മക്കള്‍ എങ്ങനെ ജീവിക്കണം, ആരോടൊപ്പം ജീവിക്കണം എന്നൊന്നും തീരുമാനിക്കാന്‍ പോയിട്ട് സ്വപ്നം കാണാന്‍ പോലുമുള്ള അവകാശം കേരളത്തിലെ ഭൂരിപക്ഷം മാതാപിതാക്കള്‍ക്കുമില്ല.
ഭാരതീയ സംസ്ക്കാരത്തെക്കുറിച്ചും മൂല്യങ്ങളെക്കുറിച്ചും
കേരളത്തില്‍ മിണ്ടിപ്പോകരുത്.
എല്ലാവരും മതം മാറി ഇസ്ലാമിക് സ്റ്റേറ്റ് ആയി മാറുന്ന കേരളം എന്ന കിനാശ്ശേരി സ്വപ്നം കാണുന്ന ‘മതേതരന്മാരോട്’ ഭാരതീയ പാരമ്പര്യങ്ങളെ കുറിച്ച് സംസാരിച്ചാല്‍ നിങ്ങള്‍ വര്‍ഗീയവാദിയാകും.
കുടുംബബന്ധങ്ങളിലെ മൂല്യങ്ങള്‍, നമ്മുടെ സംസ്ക്കാരം, വൈകാരികത ഇതൊക്കെ പറഞ്ഞാല്‍ ഉടന്‍ സന്ഘിപട്ടം ചാര്‍ത്തിത്തരും കേട്ടോ.
മതംമാറ്റ സംഘങ്ങള്‍ക്ക് സര്‍ക്കാര്‍വക പ്രോത്സാഹനമുണ്ട്, പണമുണ്ട്, സംഘടിത ശക്തിയാണ് എന്തിന് ഇന്ത്യയെ ഇസ്ലാമിക് സ്റ്റേറ്റ് ആകുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും, അതിനായി ഹവാല മാര്‍ഗം പണം ഇന്ത്യയിലേക്കയക്കുന്നുണ്ട് എന്ന് പറഞ്ഞ മത തീവ്രവാദികള്‍ മലയാളം ചാനല്‍ ചര്‍ച്ചകളില്‍ പോലും പങ്കെടുക്കുന്നു.
ഏത് മതം സ്വീകരിക്കാനും, ആവിഷ്ക്കാര സ്വാതന്ത്ര്യമെന്നും പറഞ്ഞ് വായില്‍തോന്നിയതു വിളിച്ചുപറയാനും ഇന്ത്യന്‍ ഭരണഘടനയെ ഉയര്‍ത്തികാട്ടുന്നവര്‍ മത സ്വാതന്ത്ര്യത്തിനും, ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനും അതെ ഭരണഘടന ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ കാണാതെ പോകുന്നു.
ഏകീകൃത സിവില്‍ കോഡും ഇന്ത്യന്‍ ഭരണഘടനയില്‍ ഉള്ളതാണെന്ന കാര്യവും സൗകര്യപൂര്‍വം മറക്കുന്നു.
സ്വന്തം കുടുംബത്തില്‍ ഇങ്ങനെ സംഭവിച്ചാല്‍ അപ്പോഴും ഇങ്ങനെ എഴുതുമോ എന്നൊക്കെ ചോദിച്ച് വെറുതെ വികാരം കൊള്ളേണ്ട. കേരളത്തിലെ സാമൂഹിക യാഥാര്‍ഥ്യം ഇതാണ്. അതിനെതിരെ ശബ്ദിക്കാന്‍ കഴിയാത്തിടത്തോളം ഇതിങ്ങനെ തന്നെ തുടരും.
ഈ വിഷയത്തില്‍ വികാരം കൊള്ളുന്നവര്‍ അശോകന് ചേട്ടന് സംഭവിച്ചത് നാളെ നമ്മുക്ക് സംഭവിച്ചാല്‍ നമ്മുക്ക് എന്തുചെയ്യാന്‍ കഴിയും എന്ന് പറഞ്ഞുതന്നാല്‍ നന്നായിരുന്നു.”
ഞങ്ങൾ ക്രിസ്ത്യാനികൾ ഹിന്ദുക്കളെ തോൽപ്പിച്ചേ… ഞങ്ങളാണ് കൂടുതൽ 'മതേതരർ'. നിങ്ങൾ ഹിന്ദുക്കൾക്ക് ആകപ്പാടെ ഒരു അഖില…
Posted by Jithin K Jacob on Sunday, November 26, 2017
Discussion about this post