കശ്മീര്‍: സേനയില്‍ കേണല്‍ പദവിയുള്ള ഇന്ത്യന്‍ ക്രിക്കറ്റിലെ മുന്‍ നായകന് മഹേന്ദ്രസിങ് ധോണി കശ്മീര്‍ താഴ്വരയില് സൈന്യം സംഘടിപ്പിച്ച ക്രിക്കറ്റ് മത്സരം കാണാന്‍ എത്തിയപ്പോള്‍ ഒരു വിഭാഗം കാണികള്‍ സ്വീകരിച്ചത് ബൂം ബൂം അഫ്രീദി വിളികള്‍ മുഴക്കി. സുരക്ഷാ ഉദ്യോഗസ്ഥര്‍ ബൂം ബൂം അഫ്രീദി വിളികള്‍ അവസാനിപ്പിക്കാന്‍ കാണികളെ കായികമായി കൈകാര്യം ചെയ്യാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
ധോണിയെത്തിയപ്പോള്‍ പാക് താരം അഫ്രീദിക്കായി കശ്മീരികള്‍ മുദ്രാവാക്യം വിളിക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നത്. കായിക മത്സരം എന്ന നിലയില്‍ മാത്രം ഇന്ത്യ-പാക് മത്സരം കാണാനാവില്ല. അതില്‍ തീരുമാനമെടുക്കുക എന്നത് നിസാര കാര്യമല്ല. രാഷ്ട്രീയവും, നയതന്ത്രപരവുമായ തീരുമാനമാണ് ഉണ്ടാവുക. ഉചിതമായ തീരുമാനം എടുക്കുന്നതിനായി അക്കാര്യം സര്‍ക്കാരിന് വിടുകയാണ് നല്ലതെന്നും കശ്മീരിലെത്തിയ ധോനി പറഞ്ഞു.
2014-ലെ കരാര്‍ അനുസരിച്ച് ഇരു രാജ്യങ്ങളും തമ്മിലുള്ള മത്സരം നടത്താന്‍ ഇന്ത്യ തയ്യാറാവാത്തതിന്റെ പേരില്‍ ബിസിസിഐ നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യം പാക്കിസ്ഥാന് ശക്തമാക്കിയിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നിലയിലേക്ക് എത്താതെ പാക്കിസ്ഥാനുമായി മത്സരം ഉണ്ടാവില്ലെന്ന് ബിസിസിഐയും വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Sarcasmincricket/videos/313771309105372/
Discussion about this post