കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ടോര്‍ച്ച് മൈക്കാണെന്ന് തെറ്റിദ്ധരിച്ച് പ്രസംഗിക്കാനൊരുങ്ങുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. 16 സെക്കന്‍ഡ് വീഡിയോയില്‍ മമത തന്റെ കൂടെയുള്ള ആളുടെ കൈയില്‍ നിന്ന് മൈക്കെന്ന് തെറ്റിദ്ധരിച്ച് ടോര്‍ച്ച് വാങ്ങി പ്രസംഗിക്കാനൊരുങ്ങുന്നുണ്ട്. അടുത്ത് നിന്ന മാറ്റൊരാള്‍ ടോര്‍ച്ച് പിടിച്ചു വാങ്ങുമ്പോഴാണ് തന്റെ മണ്ടത്തരം മമത തിരിച്ചറിയുന്നത്.
ടോര്ച്ചാണെന്ന് തിരിച്ചറിയുമ്പോള്‍ തിരിഞ്ഞ് നിന്ന് യഥാര്‍ത്ഥ മൈക്ക് വാങ്ങുന്ന മമതയേയും വീഡിയോയില്‍ കാണാം. വീഡിയോയെ കുറിച്ച് ട്വിറ്ററിലും മറ്റും സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.
https://youtu.be/3YfX8mLFqrU
Discussion about this post