തിരുവനന്തപുരം: കണിക്കൊന്നയുടെ നിറക്കാഴ്ചയും കൈനീട്ടത്തിന്റെ സമൃദ്ധിയുമായി എത്തുന്ന വിഷുവിനെ വരവേല്‍ക്കാന്‍ മലയാളി ഒരുങ്ങി. ആചാരങ്ങളുടെയും ആഘോഷത്തിന്റെയും പച്ചപ്പില്‍ മലയാളിയുടെ വിളവെടുപ്പ് ഉത്സവം കൂടിയാണ് വിഷു.
വിഷുക്കണിയുടെ സമൃദ്ധിയില്‍ പുതുവര്‍ഷത്തെ സമൃദ്ധമാക്കാനുള്ള അവസാനവട്ട തയ്യാറെടുപ്പിലാണ് എല്ലാവരും.
ഓട്ടുരുളിയില്‍ അരിയും നെല്ലും നാളികേരവും.. പുത്തന്‍പുടവ.. പൊന്‍പണം.. വാല്‍ക്കണ്ണാടി.. നെയ്ത്തിരി തെളിയുന്ന നിലവിളക്ക് .. കണിക്കൊന്നയും കണിവെള്ളരിയും കൃഷ്ണ വിഗ്രഹവും എല്ലാം അടങ്ങിയതാണ് മലയാളിയുടെ വിഷുക്കണി. സമൃദ്ധമായ കണി കണ്ടുണരുന്ന മലയാളിക്കു വിഷുഫലം പിഴക്കില്ലെന്നു വിശ്വാസം.. പിന്നീട് വരാനിരിക്കുന്ന ഐശ്വര്യത്തിന് തുടക്കമിട്ട് വിഷുകൈനീട്ടം നല്‍കും. മുതിര്‍ന്നവര്‍ താഴെയുള്ളവര്‍ക്കാണ് കൈനീട്ടം നല്‍കുന്നത്.
പടക്കം പൊട്ടിച്ചു, വിഭവസമൃദ്ധമായ സദ്യ ഒരുക്കിയും എല്ലാവരും വിഷു ആഘോഷ പൂര്‍ണമാക്കാനുള്ള അവസാന ഘട്ട ഒരുക്കത്തിലാണ്. വിപണിയിലെ വന്‍ വിലക്കയറ്റമാണ് ആഘോഷത്തിനിടയിലെ വേദന. എന്നാലും കഴിയുന്നത് പോലെ വിഷു ഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് ലോകമെമ്പാടുമുള്ള മലയാളികള്‍
എല്ലാവര്ക്കും ബ്രേവ് ഇന്ത്യ ന്യൂസിന്റെ വിഷു ആശംസകള്‍.
Discussion about this post