തൃശൂര്‍: ഹൈന്ദവ ഫാസിസ്റ്റ് നയങ്ങളില്‍ പ്രതിഷേധിച്ച് താന്‍ ഇസ്ലാം മതം സ്വീകരിക്കുകയാണെന്ന് മുന്‍ നക്സലൈറ്റ് നേതാവ് ടി.എന്‍ ജോയ് അറിയിച്ചു. താന്‍ നജ്മല്‍ എന്ന് പേരു മാറ്റുകയാണെന്നും ജോയ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഇതു സംബന്ധിച്ച് മറ്റു വിശദീകരണത്തിന് മുതിരുന്നില്ലെന്നും ജോയ് പറഞ്ഞു. ഫാസിസത്തിന്റെ അധികാര ധാര്‍ഷ്ട്യങ്ങളുടെ സമയത്ത് , ജനിച്ച സമുദായത്തില്‍ നിന്ന് ഞാന്‍ രാജിവെയ്ക്കുകയാണ് എന്നാണ് ജോയ് പറഞ്ഞു. സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് ഭാരവാഹി ഷക്കീറും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
കഴിഞ്ഞ ദിവസം ഫേസ്ബുക്കിലും ജോയ് മതം മാറ്റം സംബന്ധിച്ച് പ്രസ്താവന നടത്തിയിരുന്നു.
Discussion about this post