അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. സൗരാഷ്ട്ര, ദക്ഷിണ ഗുജറാത്ത് മേഖലയിലെ 89 മണ്ഡലങ്ങളില്‍ 977 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. 2.12 കോടി വോട്ടര്‍മാരുണ്ട്. രാവിലെ എട്ടുമണിക്കാണ് പോളിങ്ങ് ആരംഭിച്ചത്.
മുഖ്യമന്ത്രി വിജയ് രുപാനി (രാജ്കോട്ട് വെസ്റ്റ്), കോണ്‍ഗ്രസിലെ ശക്തി സിങ് ഗോഹില്‍ (മാണ്ഡ്വി), പരേഷ് ധനാനി(അംറേലി) എന്നിവരാണ് ആദ്യഘട്ടത്തിലെ പ്രമുഖ സ്ഥാനാര്‍ഥികള്‍. പാട്ടീദാര്‍ സ്വാധീന മേഖലയായതിനാല്‍ ബി.ജെ.പിയും കോണ്‍ഗ്രസും തീപാറുന്ന പോരാട്ടത്തിലാണ്.
വടക്കന്‍, മധ്യ ഗുജറാത്തിലെ 93 സീറ്റുകളിലേക്ക്് 14നാണ് വോട്ടെടുപ്പ്. ആകെ 182 മണ്ഡലങ്ങളാണുള്ളത്. 18നാണ് ഫലപ്രഖ്യാപനം.
Discussion about this post