സംഗ്ലി: മിണ്ടാതിരുന്നില്ലെങ്കില്‍ എല്ലാം വിളിച്ചുപറയുമെന്ന് ശിവസേന പ്രസിഡന്റ് ഉദ്ധവ് താക്കറെയോട് മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയും മഹാരാഷട്ര സ്വാഭിമാന്‍ സേന നേതാവുമായ നാരായണ്‍ റാണെ. ബാല്‍ താക്കറെയെ റാണെ മാനസികമായി പീഡിപ്പിച്ചിരുന്നെന്ന ഉദ്ധവ് താക്കറെയുടെ ആരോപണത്തിന് മറുപടിയായാണ് നാരായണ്‍ റാണെയുടെ ഭീഷണി.
‘ബാല്‍ താക്കറെയെ ഉദ്ധവ് താക്കറെയും കുടുംബവും എങ്ങനെയൊക്കെ പീഡിപ്പിച്ചിരുന്നെന്ന് താന്‍ നേരിട്ട് കണ്ടിട്ടുണ്ട്. ബാല്‍ താക്കറെ ജീവിച്ചിരുന്നപ്പോള്‍ ഒരുവിധത്തിലും താന്അദ്ദേഹത്തെ ബുദ്ധിമുട്ടിച്ചിട്ടില്ല. തനിക്കെതിരായി ഉന്നയിച്ചിരിക്കുന്ന എല്ലാ ആരോപണങ്ങളും തെറ്റാണ്’.ഗൂഢാലോചനകളും ആരോപണങ്ങളും നിര്‍ത്തിയില്ലെങ്കില്‍ എല്ലാം തുറന്നുപറയാന്‍ താന്‍ മടിക്കില്ലെന്നും മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ റാണെ ഉദ്ധവ് താക്കറെയ്ക്ക് മുന്നറിയിപ്പു നല്കി.
ശിവസേന നേതാവ് ബാല്‍ താക്കറെയുടെ അടുത്ത അനുയായി ആയിരുന്നു റാണെ. ബാല്‍ താക്കറെയാണ് റാണെയെ 1999ല്‍ മുഖ്യമന്ത്രിയാക്കുന്നത്. എന്നാല്‍ 2005ല്‍ ഉദ്ധവ് താക്കറെയുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് റാണെ ശിവസേന വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. കഴിഞ്ഞ സെപ്റ്റംബറിലാണ് അദ്ദേഹം കോണ്‍ഗ്രസ് വിട്ട് മഹാരാഷട്ര സ്വാഭിമാന്‍ സേന എന്ന പുതിയ പാര്‍ട്ടി ഉണ്ടാക്കുന്നത്.
Discussion about this post