ഡല്‍ഹി: വിമാനയാത്രക്കിടെ ബോളിവുഡ് നടിയെ ലൈംഗികമായി ആക്രമിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. വികാസ് സച്ദേവ് എന്ന മുപ്പത്തിയൊമ്പതുകാരനെയാണ് മുംബൈ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കുമെന്നും പോലീസ് അറിയിച്ചു. കുട്ടകള്ക്കെതിരെയുള്ള കുറ്റം തടയുന്ന പോക്സോ ആക്ട് പ്രകാരമാണ് അറസ്റ്റ് ചെയ്തത്.
ഡല്‍ഹിയില്‍ നിന്നു മുംബൈയിലേക്കുള്ള എയര്‍ വിസ്താര വിമാനത്തില്‍ യാത്ര ചെയ്യവെ സീറ്റിനു പിന്നില്‍ ഇരുന്ന വികാസ് പ്രായപൂര്‍ത്തിയാകാത്ത നടിക്കുനേരെ അതിക്രമത്തിനു ശ്രമിച്ചത്. പിന്നിലിരുന്ന യാത്രക്കാരന് തന്റെ കാല് ഉപയോഗിച്ച് നടിയുടെ പിന്നിലും കഴുത്തിലും ഉരസുകയായിരുന്നു. പാതി ഉറക്കത്തിലായിരുന്ന താന്‍ ഞെട്ടിയുണര്പ്പോഴാണ് അക്രമിയുടെ കാല് കാണാന്‍ കഴിഞ്ഞതെന്നു നടി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ വെളിപ്പെടുത്തി. പിന്നിലിരുന്നയാള്‍ അതിക്രമത്തിനു ശ്രമിക്കുന്നതിന്റെ വീഡിയോയും നടി സമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. കരഞ്ഞുകൊണ്ടാണ് നടി സംഭവങ്ങള്‍ വിവരിക്കുന്നത്.
സംഭവത്തിനു പിന്നാലെ നടിയുടെ മുംബൈയിലെ താമസസ്ഥലത്തെത്തിയ പോലീസ് മൊഴിയെടുത്തിരുന്നു. അതിന്റെ അടിസ്ഥാനത്തിനാണ് മുംബൈ പോലീസ് കേസെടുത്തത്. കേന്ദ്രവ്യോമയാന മന്ത്രാലയവും സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറലും വിമാനക്കന്പനിയില് നിന്ന് വിശദീകരണവും തേടിയിരുന്നു. ഞെട്ടിക്കുന്ന സംഭവമാണ് ഉണ്ടായതെന്നും വിമാനത്തില്‍ സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പുവരുത്താന്‍ കമ്പനികള്‍ ശ്രമിക്കണമെന്നും ദേശീയ വനിതാ കമ്മീഷന് അധ്യക്ഷ രേഖ ശര്‍മയും ആവശ്യപ്പെട്ടു.
Discussion about this post