ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാവുകയാണ് കോണ്‍ഗ്രസ് നേതാവ് മണി ശങ്കര്‍ അയ്യര്‍ പാക്ക് ഉദ്യോഗസ്ഥര്‍ക്ക് നല്കിയ അത്താഴവിരുന്ന്. മോദിയെ തോല്പിക്കാന് പാക്കിസ്ഥാനുമായി കോണ്‍ഗ്രസ് നേതാക്കാള്‍ ഗുഡാലോചന നടത്തിയെന്ന് ആരോപണമാണ് ബിജെപിയും നരേന്ദ്രമോദിയും ഉയര്‍ത്തുന്നത്. മോദിയെ നീച വ്യക്തിത്വം എന്ന് വിളിച്ച മണിശങ്കര്‍ അയ്യരുടെ നടപടിയ്ക്ക് പിറകെ പാക് ഉദ്യോഗസ്ഥരുമായുള്ള അത്താഴ വിരുന്നില്‍ വിശദീകരണം നല്കാനാവാത്ത അവസ്ഥയിലാണ് കോണ്‍ഗ്രസ്.
ഇതിനിടെ പാക്കിസ്ഥാന് ഉദ്യോഗസ്ഥര്‍ കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ വിശദീകരണവുമായി ഉടന്‍ രംഗത്തെത്തി. തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കെട്ടിച്ചമച്ച ആരോപണങ്ങള്‍ ഉന്നയിക്കരുതെന്ന് പാക് പ്രതിനിധികള്‍ ഇന്ന് വിശദീകരിച്ചു. സ്വന്തം കരുത്തില്‍ വിജയിക്കുകയാണ് വേണ്ടത്, അല്ലാതെ വിവാദങ്ങള്‍ കെട്ടിച്ചമക്കുകയല്ല വേണ്ടത് എന്നാണ് പാക് പ്രതിനിധികളുടെ മോദിയ്ക്കെതിരായ ഒളിയമ്പ്.
മണി ശങ്കര്‍ അയ്യരുടെ വസതിയില്‍ നടന്ന വിരുന്നില്‍ മന്മോഹന് സിംഗ്, ഹമീദ് അന്‍സാരി, മുന്‍ കരസേന മേധാവി ദീപക് കപൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു. ഈ ഡിന്നറിന്റെ പിറ്റേദിവസമാണ് മോദി നീച വ്യക്തിത്വം എന്ന പ്രസ്താവന മണി ശങ്കര്‍ അയ്യന് നടത്തിയത്.
ഈ പ്രസ്താവന വിവാദമായതിനെ തുടര്‍ന്ന് കോണ്‍ഗ്രസിന് മണിശങ്കര്‍ അയ്യരെ പാര്‍ട്ടിയില്‍ നിന്ന് തന്നെ പുറത്താക്കേണ്ടി വന്നു. ഇതിനെ പിറകെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ പാക് ഉദ്യോഗസ്ഥര്‍ക്ക് വിരുന്നു നല്കിയ സംഭവം. പാക്കിസ്ഥാന് ഹൈക്കമ്മീഷണറും, മുന്‍ പാക് വിദേശകാര്യമന്ത്രിയും മറ്റ് ചിലരും വിരുന്നില്‍ പങ്കെടുത്തിരുന്നു.
വളരെ ഗൗരവമുള്ള വിഷയം എന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സംഭവത്തെ വിശേഷിപ്പിച്ചത്. പാക്കിസ്ഥാനി ആര്‍മി ഓഫിസര്‍ സര്‍ദാര്‍ അര്‍ഷാദ് റഫീഖ് കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യ സെക്രട്ടറി അഹമ്മദ് പട്ടേലിനെ ഗുജറാത്ത് മുഖ്യമന്ത്രിയാക്കണമെന്ന് സോണിയ ഗാന്ധിയോട് ആവശ്യപ്പെട്ടതായും പ്രധാനമന്ത്രി പറയുന്നു.
ആര്‍ക്ക് അത്താഴവിരുന്നു നല്കണമെന്നൊക്കം പാര്‍ട്ടികള്‍ക്ക് തീരുമാനിക്കാന്‍ അവകാശമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ പറഞ്ഞു. വിഷയത്തില്‍ മോദി കോണ്‍ഗ്രസിനോട് മാപ്പ് പറയേണ്ടി വരുമെന്നാണ് ശര്‍മ്മ പറഞ്ഞത്. ഡിസംബര്‍ ആറിനാണ് വിവാദമായ അത്താഴ വിരുന്ന് നടന്നത്.
അയോധ്യയിലെ രാമക്ഷേത്ര നിര്്മാണം വൈകിപ്പിക്കാനുള്ള കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലിന്റെ സുപ്രിം കോടതിയിലെ ഇടപെടലും, അത്താഴ വിരുന്നു വിവാദവും ഗുജറാത്ത് ഒന്നാംഘട്ട വോട്ടെടുപ്പിലും, വരാനിരിക്കുന്ന രണ്ടാം ഘട്ടത്തിലും വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍.
Discussion about this post