ഗാന്ധി വധവുമായി ബന്ധപ്പെട്ട് ആര്‍എസ്എസിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട അധ്യാപികയും സിപിഎം സഹയാത്രികയുമായ ദീപ നിശാന്തിന് സംവാദത്തിന് വെല്ലുവിളിച്ച് ഗാന്ധി വധവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പുസ്തകമെഴുതിയ എഴുത്തുകാരന് ഷാബു പ്രസാദ്.
”കഴിഞ്ഞ ദിവസം ശ്രീമതി ദീപ നിഷാന്ത് പതിവുപോലെ ഗാന്ധിവധത്തില്‍ ആര്.എസ്.എസ്സിനെ പുലഭ്യം പറഞ്ഞ് ഒരു പോസ്റ്റ് ഇട്ടിരുന്നു…സാധാരണപോലെ തന്നെ സഖാക്കളുടെ ഒരു വന്‍ തള്ളിക്കയറ്റം തന്നയുണ്ടായി….അതങ്ങനെ ഇപ്പോഴും ഓടിക്കൊണ്ടേ ഇരിക്കുന്നു…
എങ്കില്‍ എന്തുകൊണ്ട് ഈ വിഷയത്തില്‍ ഒരു തുറന്ന സംവാദം ആയിക്കൂടാ എന്ന് പെട്ടന്ന് തോന്നിയപ്പോള്‍ ആ അഭിപ്രായം അവരുടെ പോസ്റ്റില്‍തന്നെ കമന്റായി ഇട്ടു..അതിനവര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല..
സംവാദം പോയിട്ട് ,ഇപ്പോഴും നാലാളെ ഒരുമിച്ച് കണ്ടാല്‍ മുട്ടിടിക്കുന്ന ഒരുവനാണു ഞാന്‍…അതായത് എഴുത്ത് മേശക്ക് പിന്നിലുള്ള തള്ളേ ഉള്ളൂ എന്ന് …എങ്കിലും ഈ വിഷയത്തില്‍ കുറച്ചേറെ അറിയാന്‍ ശ്രമിച്ച്, എന്റെ പരിമിതികളില്‍ നിന്ന് കൊണ്ട് ഒരു അന്വേഷണ കുതുകിയുടെ അതിസാഹസത്തില്‍ നിന്നും , ഒരു ലഘുഗ്രന്ഥം എഴുതിയ അനുഭവം പങ്കുവെക്കാം എന്നേ ഉദ്ദേശിച്ചുള്ളു…
എന്തായാലും ഇത്രയുമായ സ്തിതിക്ക് ഒരു സംവാദത്തിനു താത്പര്യമുണ്ട്…യുദ്ധം ചെയ്യാനും ജയിക്കാനുമല്ല…അറിയാനും അറിയിക്കാനും…എന്റെ ബോധ്യത്തില്‍ നിന്നുകൊണ്ട് മനസ്സിലാക്കിയ ചില കാര്യങ്ങള്‍ ആരോഗ്യകരമായി പങ്കുവെക്കാന്‍….എപ്പോഴെന്ന് അറിയിച്ചാല്‍ മതി…..
ദയവുചെയ്ത് മനസ്സിലാക്കുക…ഇതൊരു പോര് വിളിയോ വെല്ലുവിളിയോ അല്ല..ഒരു സൗഹൃദ സംഭാഷണത്തിനുള്ള ഹൃദയം നിറഞ്ഞ ക്ഷണം…
ദീപ നിഷാന്ത് എന്റെ സൗഹൃദവലയത്തിലില്ലാത്തത് കൊണ്ട് അവരെ ടാഗ് ചെയ്യാന്‍ സാധിക്കുന്നില്ല…ആരങ്കിലും അവരെ ഈ വിവരം അറിയിക്കുക..”
എന്നിങ്ങനെയാണ് ഷാബു പ്രസാദിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ദീപാ നിശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെയുംം സംവാദത്തിന് വെല്ലുവിളിച്ച് ഷാബു പ്രസാദ് പോസ്റ്റ് ഇട്ടിട്ടുണ്ട്. എന്നാല്‍ ഇതുവരെയും ദീപ നിശാന്ത് പ്രതികരിച്ചിട്ടില്ല.
ഗാന്ധി വധവുമായി ബന്ധപ്പെട്ട് ഷാബു പ്രസാദ് എഴുതിയ ‘ഗാന്ധിവധം അവഗണിക്കപ്പെട്ട നാള് വഴികള്‍’ എന്ന ഒരു പുസ്തകം നേരത്തെ സജീവ ചര്‍ച്ചയായിരുന്നു. ഗാന്ധി വധത്തില്‍ ഇടതുപക്ഷ സംഘടനകള്‍ക്കുള്ള ചില ഇടപെടലുകള്‍ തുറന്നു കാട്ടുന്ന പുസ്തകം ഗാന്ധിവധവുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ തുറന്നു കാട്ടുന്നുണ്ട്.
ഷാബു പ്രസാദിന്റെ വെല്ലുവിളി ധൈര്യമുണ്ടെങ്കില്‍ ഏറ്റെടുക്കു എന്ന പരിഹാസവുമായി ദീപ നിശാന്തിന്റെ നിലപാടുകളെ എതിര്‍ക്കുന്ന ആര്‍എസ്എസ് സൈബര്‍ പോരാളികളും രംഗത്തെത്തിയിട്ടുണ്ട്.
https://www.facebook.com/shabu.prasad/posts/1640024179393871?pnref=story
ഇസ്രായേല്‍ -അതിജീവനത്തിന്റെ അഗ്നിനാളങ്ങള്‍ എന്ന ഷാബു പ്രസാദിന്റെ പുസ്തകവും ഏറെ ചര്‍ച്ചയായിട്ടുണ്ട്. കഴിഞ്ഞ മാസമായിരുന്നു പുസ്തകത്തിന്റെ പ്രകാശനം കോഴിക്കോട് നടന്നത്.
നേരത്തെ രാജസ്ഥാനില്‍ മുസ്ലിം യുവാവിനെ തീ കൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ദീപ നിശാന്ത് ഇട്ട ഫേസ്ബുക്ക് പോസ്റ്റിന് ഷാബു പ്രസാദ് നല്കിയ മറുപടിയും വൈറലായിരുന്നു.
https://www.facebook.com/photo.php?fbid=1637139733015649&set=a.432301426832825.105370.100001589146469&type=3&theater
Discussion about this post