കണ്ണൂര്‍: പകല്‍ മുഴുവന്‍ പാര്‍ട്ടി പരിപാടികളില്‍ പങ്കെടുത്ത് വിയര്‍ത്തുകുളിച്ച് വൈകിട്ടത്തെ ചാനല്‍ ചര്‍ച്ചയില്‍ മുഖം കാണിക്കാന്‍ വയ്യ, അതുകൊണ്ട് പാര്‍ട്ടി നിയന്ത്രണത്തിലുള്ള ആശുപത്രിയുടെ ഓഫീസ് മുറി സ്റ്റുഡിയോ ആക്കി സി.പി.എമ്മിന്റെ യുവ എം.എല്‍.എ. രാഷ്ട്രീയനിരീക്ഷകനായ അഡ്വ. ജയശങ്കറിനെതിരേ ചാനല്‍ ചര്‍ച്ചയ്ക്കിടയിലെ വെല്ലുവിളിയിലൂടെ വിവാദത്തിലകപ്പെട്ടയളാണ് ഈ യുവ എംഎല്‍എ.
പാര്‍ട്ടിനേതാക്കളുടെ വ്യക്തികേന്ദ്രീകൃത പ്രവര്‍ത്തനത്തെക്കുറിച്ചുള്ള ആരോപണം നിലനില്‍ക്കുന്ന കണ്ണൂരിലാണ് യുവനേതാവിന്റെ ചാനല്‍ പ്രവര്‍ത്തനം. മുഖ്യധാരാ വാര്‍ത്താ ചാനലുകളില്‍ അടുത്തകാലത്ത് സജീവസാന്നിധ്യമാണ് ഈ ജനപ്രതിനിധിയെന്നും മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു.
മാധ്യമങ്ങള്‍ സര്‍ക്കാരിനെയും പാര്‍ട്ടിയെയും ആസൂത്രിതമായി വേട്ടയാടുന്നുവെന്ന് പാര്‍ട്ടി കേന്ദ്രങ്ങള്‍ ആരോപിക്കുമ്പോഴാണ് പാര്‍ട്ടി സ്ഥാപനത്തില്‍ ചാനല്‍ചര്‍ച്ചകള്‍ക്കു സൗകര്യമൊരുക്കി സി.പി.എം. ജനപ്രതിനിധി കാത്തു നില്‍ക്കുന്നത്.
പകല്‍ മുഴുവന്‍ പാര്‍ട്ടി പരിപാടികളിലും ഔദ്യോഗിക പരിപാടികളിലും പങ്കെടുത്ത് ജില്ലാ ആസ്ഥാനത്തെ ചാനല്‍ സ്റ്റുഡിയോകളില്‍ വിയര്‍ത്തു കുളിച്ച് ഓടിയെത്താന്‍ പറ്റാത്തതിനാലാണ് താന്‍ പ്രസിഡന്റായ സഹകരണ ആശുപത്രിയുടെ ഓഫീസ് മുറി ചുമരില്‍ ചുവന്ന ബോര്‍ഡു വച്ചും മറ്റ് സൗകര്യങ്ങളൊരുക്കിയും സജ്ജീകരിച്ചിരിക്കുന്നത്.
രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ പ്രവര്‍ത്തന മേഖല ഇപ്പോള്‍ പ്രധാനമായും പൊതു പ്രവര്‍ത്തനം, ചാനല്‍ ചര്‍ച്ച എന്നിങ്ങനെ രണ്ടായി ക്രമീകരിച്ചിരിക്കുകയാണ്. അഭിഭാഷകന് കൂടിയായതിനാല്‍ വിഷയം ഇഴകീറി വിലയിരുത്താനും കണ്ണൂര്‍ പാര്‍ട്ടി ശൈലിയില്‍ എതിര്‍ശബ്ദങ്ങളെ വിരട്ടിയൊതുക്കാനും സാധിക്കുന്നതിന്റെ പേരിലാണ് ഈ എം.എല്‍.എ. അടുത്തകാലത്ത് ചര്‍ച്ചകളില്‍ പാര്‍ട്ടി വക്താവായി സജീവമായത്.
Discussion about this post