കൊച്ചി: തന്റെ മകളെ കൊലപ്പെടുത്തിയ പ്രതി അമീറുളിന് വധശിക്ഷ ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമ വിദ്യാര്‍ഥിനി ജിഷയുടെ അമ്മ രാജേശ്വരി. ഇതുപോലൊരു കൊലപാതകി ഇനി ഈ ലോകത്തുണ്ടാകരുത്. മകളുടെ ആത്മാവിനു വേണ്ടി എല്ലാവരോടും നന്ദി പറയുന്നു. കോടതിക്കും പോലീസിനോടും അഭിഭാഷകരോടും നന്ദിയുണ്ടെന്നും അവര്‍ പറഞ്ഞു. അമീറുളിന്റെ ശിക്ഷാവിധി കോടതി പ്രഖ്യാപിച്ചതിനു പിന്നാലെയായിരുന്നു രാജേശ്വരിയുടെ പ്രതികരണം.
ഇത്തരത്തിലൊരു വിധി കേള്‍ക്കാനായിരുന്നു ആഗ്രഹിച്ചതെന്നും വിധിയില്‍ സന്തോഷമുണ്ടെന്നും കൊല്ലപ്പെട്ട വിദ്യാര്‍ഥിനിയുടെ സഹോദരി ദീപ പ്രതികരിച്ചു.
തൂക്കിലേറ്റിയ ശേഷം അമീറുളിന്റെ ശരീരം പുറത്തെത്തിയാലേ സമാധാനമാകൂ. നീതിപീഠത്തോടും അന്വേഷണസംഘത്തോട് ഒരുപാട് നന്ദിയുണ്ടെന്നും ദീപ പറഞ്ഞു. ഒരുപാട് വിഷമത്തോടെയാണ് ഇന്ന് കോടതിയിലെത്തിയത്. എനിക്ക് എന്റെ സഹോദരിയെ തിരിച്ചു കിട്ടില്ല. എങ്കിലും കൊലപാതകിക്ക് വധശിക്ഷ കിട്ടിയതില്‍ സന്തോഷമുണ്ടെന്നും ദീപ പറഞ്ഞു.
Discussion about this post