കൊച്ചി: തനിക്ക് നീതി ലഭിച്ചില്ലെന്നും കേരള സര്‍ക്കാര്‍ തന്നെ വഞ്ചിക്കുകയായിരുന്നുവെന്നും പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ഥിനി കൊല്ലപ്പെട്ട കേസിലെ പ്രതി അമീറുല്‍ ഇസ്സാം.കേസില്‍ കോടതിയുടെ വിധി കേട്ട ശേഷം ജയിലിലേക്ക് പോവുമ്പോഴായിരുന്നു അമീറുളിന്റെ പ്രതികരണം.
തനിക്ക്ഒന്നും അറിയില്ല. എന്തിനാണ് കേസില്‍ കുടുക്കിയതെന്ന് അറിയില്ലെന്നും തന്നെ കേരള സര്‍ക്കാര്‍ വഞ്ചിക്കുകയായിരുന്നുവെന്നും അമീറുല്‍ പറഞ്ഞു.
ഏറെ കോളിളക്കം സൃഷ്ടിച്ച കേസില്‍ വധ ശിക്ഷയാണ് അമീറുലിന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിച്ചത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കെസെന്ന് വിലയിരുത്തിയ കോടതി പ്രതി സമൂഹത്തിലേക്ക് തിരിച്ച് വരുന്നത് ഭീഷണിയാണെന്നും വിലയിരുത്തിയിരുന്നു. തുടര്‍ന്നാണ് കേസില്‍ വധ ശിക്ഷ വിധിച്ചത്.
കൊലപാതകം, മരണകാരണമായ ബലാത്സംഗം, അതിക്രമിച്ച് കയറല്‍, അന്യായമായി തടഞ്ഞുവെയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ പ്രതി ചെയ്തതായും എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കണ്ടെത്തിയിരുന്നു.
Discussion about this post