ഭോപ്പാല്‍: മധ്യപ്രദേശിലെ സത്നയില്‍ വൈദികരടങ്ങുന്ന സംഘത്തെ നാട്ടുകാര്‍ തടഞ്ഞുവച്ചു. സത്ന സെന്റ് എഫ്രോം സെമിനാരിയില്‍ നിന്ന് ഗ്രാമത്തില്‍ എത്തിയ വൈദികരും വൈദിക വിദ്യാര്‍ഥികളുമടങ്ങുന്ന സംഘത്തെയാണ് തടഞ്ഞത്. മതം മാറ്റത്തിന്റെ ഭാഗമായി ആണ് ഇവരെത്തിയത് എന്ന്ാരോപിച്ചായിരുന്നു നാട്ടുകാരുടെ നടപടി. ഹിന്ദു സംഘടനയായ ബജ്രഗ്ദള്‍ പ്രവര്‍ത്തകരാണ് സംഘത്തെ തടഞ്ഞതെന്നാണ് റിപ്പോര്‍ട്ട്.
ഇവരെ പിന്നീട് പൊലീസിനെ ഏല്‍പ്പിച്ചു. രാത്രി വൈകിയും ഇവരെ പൊലീസ് വിട്ടയച്ചില്ല. ഇതിനിടെ കസ്റ്റഡിയിലായവരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് സ്ഥലത്തെത്തിയ വൈദികരുടെ കാറിന് ചിലര്‍ തീയിട്ടതും സംഘര്‍ഷത്തിനിടയാക്കി. മേഖലയില്‍ സാമൂഹ്യ അവസ്ഥ ചൂഷണം ചെയ്തും മറ്റും വ്യാപക മതപരിവര്‍ത്തനം നടത്താന്‍ ചിലര്‍ ശ്രമിക്കുന്നുവെന്നാണ് ഹിന്ദു സംഘടനകളുടെ പരാതി. അതേസമയം കാരളിനായാണ് ഗ്രാമത്തില്‍ എത്തിയതെന്നാണ് വൈദികര്‍ പറയുന്നത്.
Discussion about this post