കേരള കോണ്‍ഗ്രസ് എമ്മിന് രണ്ട് വൈസ് പ്രസിഡണ്ടുമാരെ നിയമിക്കാനുള്ള കെ.എം മാണിയുടെ നീക്കത്തിനെതിരെ ജോസഫ് ഗ്രൂപ്പ് രംഗത്ത്. രണ്ട് വൈസ് ചെയര്മാന്മാരെ നിയമിക്കാനുള്ള മാണിയുടെ തീരുമാനം അംഗീകരിക്കാനാവില്ലെന്ന് ജോസഫ് ഗ്രൂപ്പ് യോഗം ചേര്‍ന്ന് തീരുമാനിച്ചു. ഇത് അംഗീകരിച്ചില്ലെങ്കില്‍ ജില്ല യോഗങ്ങള്‍ ബഹിഷ്ക്കരിക്കും.
ഫ്രാന്‍സിസ് ജോര്‍ജ്ജിനെ ഏക വൈസ് പ്രസിഡണ്ട് ആക്കണമെന്നാണ് ജോസഫ് ഗ്രൂപ്പിന്റെ ആവശ്യം.
പി.സി ജോര്‍ജ്ജിനെ വൈസ് പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് നീക്കുന്നതുള്‍പ്പടെയുള്ള തീരുമാനങ്ങള്‍ ഇന്നുണ്ടാകും എന്ന് കരുതിയിരിക്കെയാണ് ജോസഫ് ഗ്രൂപ്പ് യോഗം ചേര്‍ന്ന് നിലപാട് അറിയിച്ചത്.
Discussion about this post