ഗുജറാത്ത്-ഹിമാചല്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പുകളില്‍ വിജയം നേടി ബിജെപി. ഗുജറാത്തില്‍ കഴിഞ്ഞ തവണത്തെ സീറ്റുകള്‍ നേടാനായില്ലെങ്കിലും, അധികാരത്തില്‍ തുടരാന്‍ കഴിയുന്നത് ബിജെപിയ്ക്ക് വലിയ നേട്ടമായി. ആകെയുള്ള 182 സീറ്റുകളില്‍ 99 സീറ്റുകള്‍ നേടി ബിജെപി . കോണ്‍ഗ്രസ് 79 ഓളം സീറ്റുകള്‍ നേടി. 3 സീറ്റുകള്‍ മറ്റുള്ളവരും നേടി. സൗരാഷ്ട്ര മേഖലയിലും കച്ചിലും കോണ്‍ഗ്രസ് നേട്ടം കൈവരിച്ചുവെങ്കില്‍ സൂറത്ത് ഉള്‍പ്പടെ മധ്യ ഗുജറാത്തില്‍ ബിജെപി വലിയ നേട്ടം കൊയ്തു. ദക്ഷിണ ഗുജറാത്തും ബിജെപിയ്ക്കൊപ്പം നിന്നു. നോട്ടു നിരോധനം വലിയ ചര്‍ച്ചയായ സൂറത്തില്‍ ബിജെപി നേട്ടം കൊയ്തത് കേന്ദ്രസര്‍ക്കാരിന് ഉയര്‍ത്തി പിടിക്കാനാകും.
ഹിമാചല്‍ പ്രദേശില്‍ ബിജെപി കോണ്‍ഗ്രസില്‍ നിന്ന് ഭരണം പിടിച്ചെടുത്തു. കേവല ഭൂരിപക്ഷം നേടിയ ബിജെപി വലിയ ഭൂരിപക്ഷത്തിലേക്ക് അടുക്കുകയാണ്.
ആകെയുള്ള 68 സീറ്റുകളില്‍ 44 സീറ്റുകള്‍ ബിജെപിയും 21 സീറ്റുകള്‍ കോണ്‍ഗ്രസും 4 സീറ്റുകള്‍ മറ്റുള്ളവരും നേടി. രാഹുല്‍ഗാന്ധി പ്രസിഡണ്ടായി ചുമതലയേറ്റ ശേഷം വന്ന ആദ്യ നിയമസഭ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ കോണ്‍ഗ്രസിന് സമ്പൂര്‍ണ തോല്‍വി നേരിടേണ്ടി വന്നു. ഹിമാചല്‍ പ്രദേശില്‍ ഭരണം നഷ്ടപ്പെട്ടത് കോണ്‍ഗ്രസിന് വലിയ തിരിച്ചടിയായി. വളരെ കുറച്ച് സംസ്ഥാനങ്ങളിലായി കോണ്‍ഗ്രസ് ഒതുങ്ങുന്നു എന്നത് വിശാലസഖ്യം തേടുന്ന കോണ്‍ഗ്രസിനും മറ്റ് പ്രതിപക്ഷ കക്ഷികള്‍ക്കും വലിയ തിരിച്ചടിയാണ്. ഗുജറാത്തില്‍ കുറച്ച് സീറ്റുകള്‍ അധികം നേടി എന്നത് കൊണ്ട് മറക്കാവുന്നതല് ഈ നാണക്കേടെന്നാണ് വിലയിരുത്തല്‍. ഗുജറാത്തിലെ നേട്ടത്തിന്റെ ക്രഡിറ്റ് പട്ടേല്‍ സമര നേതാവ് ഹാര്‍ദിക് പട്ടേലിനും, ദളിത് നേതാവ് ജിഗ്നേഷ് മേവാനിക്കും നല്‍കേണ്ടി വരും എന്നതും രാഹുലിന് ഏറ്റ തിരിച്ചടി തന്നെയാണ്.
ഗുജറാത്തില്‍ കഴിഞ്ഞതവണ ബിജെപി 115 സീറ്റുകള്‍ കരസ്ഥമാക്കിയിരുന്നു. കോണ്‍ഗ്രസ് 61 സീറ്റും മറ്റുള്ളവര്‍ ആറു സീറ്റും നേടിയിരുന്നു.
ഹിമാചലിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രേംകുമാര്‍ ധൂമല്‍ പരാജയപ്പെട്ടു.
കക്ഷി നില
ഗുജറാത്ത് – ലീഡ് 182/182
ബിജെപി – 99
കോണ്‍ഗ്രസ് – 80
മറ്റുള്ളവ – 3
ഹിമാചല്‍ പ്രദേശ് – ലീഡ് 68/68
ബിജെപി – 44
കോണ്‍ഗ്രസ് – 21
മറ്റുള്ളവ – 3
Discussion about this post