പോക്കറ്റിലുണ്ടായിരുന്ന ഒരു സംസ്ഥാനം കൂടി കോണ്‍ഗ്രസിന് നഷ്ടപ്പെട്ടുവെന്നതാണ് പ്രസിഡണ്ടായ രാഹുല്‍ ഗാന്ധിയ്ക്ക് ജനങ്ങള്‍ നല്കിയ സമ്മാനമെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന്. ഹിമാചലില്‍ ഭരണം നഷ്ടപ്പെട്ടതിന്റെ ഉത്തരവാദിത്തം രാഹുല്‍ ഏറ്റെടുക്കാത്തത് എന്താണെന്നും അദ്ദേഹം ചോദിച്ചു.
ഗുജറാത്തില്‍ കൂടുതല്‍ സീറ്റ് നേടിയെങ്കില്‍ അതിന്റെ ഉത്തരവാദിത്തം രാഹുലിനെ എങ്ങനെ ഏറ്റെടുക്കാനാകും, ജാതി മത നേതാക്കളെ കൂട്ടുപിടിച്ചാണ് കോണ്‍ഗ്രസ് മത്സരിച്ചത്. കോണ്‍ഗ്രസിനെ സംബന്ധിച്ച് ഒരു നേട്ടവും ഉണ്ടായില്ല.
തെരഞ്ഞെടുപ്പ് നടന്ന രണ്ട് സംസ്ഥാനങ്ങളില്‍ രണ്ടിടത്തും കോണ്‍ഗ്രസ് പരാജായപ്പെട്ടു. ഒരിടത്ത് ഭരണം നഷ്ടപ്പെട്ടു. എന്നിട്ടും മോദിയെ വിമര്‍ശിക്കുന്നത് എന്ത് അടിസ്ഥാനത്തിലാണെന്ന് ജനങ്ങള്‍ മനസ്സിലാക്കുമെന്നും വി മുരളീധരന് പ്രതികരിച്ചു.
Discussion about this post