ഡല്‍ഹി: ഇന്ത്യയുടെ ഭൂപടം തെറ്റായി കാണിച്ച അല്‍ജസീറ ചാനലിന് ഇന്ത്യയില്‍ വിലക്ക് വരുന്നു. ഒന്നിലേറെ തവണ തെറ്റ് ആവര്‍ത്തിച്ചതിനാല്‍ അഞ്ച് ദിവസം ചാനലിന് വിലക്കേര്‍പ്പെടുത്താനാണ് വാര്‍ത്താ വിതരണ പ്രേക്ഷപണ മന്ത്രാലയ സമിതിയുടെ ശുപാര്‍ശ. 2013 ലും 2014 ലും രണ്ട് തവണ ഭൂപടം തെറ്റായി കാണിച്ചതാണ് നടപടിക്ക് കാരണം.
ഇന്ത്യയുടെ ഒരു ഭാഗം ഭൂപടത്തില്‍ കാണിക്കാതിരുന്ന ചാനല്‍ രണ്ടാം തവണ രാജ്യാതിര്‍ത്തി വ്യക്തമാകാത്ത രീതിയില്‍ കാണിച്ചു. ലക്ഷദ്വീപും ആന്‍ഡമാന്‍ ദ്വീപുകളും ഇല്ലാത്ത ഭൂപടവും ചാനല്‍ സംപ്രേഷണം ചെയ്തു.
കഴിഞ്ഞ വര്‍ഷം ജൂലായ് രണ്ടിന് തെറ്റ് ആവര്‍ത്തിച്ചതോടെ ആഗസ്ത് 21ന് ചാനലിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയായിരുന്നു. ഭൂപടം തെറ്റായി കാണിച്ചത് ശ്രദ്ധയില്‍ പെട്ടതിന് തുടര്‍ന്ന് ചാനല്‍ അതിന്റെ ക്ലിപ്പിങ്ങുകള്‍ സര്‍വയര്‍ ജനറല്‍ ഓഫ് ഇന്ത്യക്ക് കൈമാറി.
അതേസമയം ഗ്ലോബല്‍ ന്യൂസിന്റെ സോഫ്റ്റ്വയര് നല്കിയ ഭൂപടമാണ് തങ്ങള്‍ കാണിച്ചതെന്നായിരുന്നു അല്‍ജസീറ നല്കിയ വിശദീകരണം. ചാനലിന്റെ വിശദീകരണം കേട്ട ശേഷമാണ് മന്ത്രാലയ സമിതി അഞ്ച് ദിവസത്തേക്ക് വിലക്ക് നിര്‍ദേശിച്ചിരിക്കുന്നത്.
Discussion about this post