ആന്‍ഡ്രോയിഡ് സ്മാര്‍ട്ട് ഫോണുകളില്‍ മലയാളം കൈയെഴുത്തിനുള്ള ആപ്ലിക്കേഷന്‍ ഗൂഗിള്‍ പുറത്തിറക്കി. മലയാളം ഉള്‍പ്പെടെ 82 ഭാഷകള്‍ ഇനി ആന്‍ഡ്രോയിഡ് ഫോണില്‍ ലളിതമായി കൈകാര്യം ചെയ്യാം. ഗൂഗിള്‍ ഹാന്ഡ്റ്റൈിംഗ് ഇന്‍പുട്ട് എന്ന പേരിലാണ് ഗൂഗിള്‍ ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. ഒരു ദിവസത്തിനകം തന്നെ അയ്യായിരത്തോളം പേര് ഇത് ഡൗണ്‍ലോഡ് ചെയ്തുകഴിഞ്ഞു.
സ്ക്രീനില്‍ കൈ കൊണ്ടോ സ്റ്റൈലസ് പെന്‍ കൊണ്ടോ എഴുതിയാല്‍ മലയാളത്തില്‍ ടൈപ്പ് ചെയ്യുമെന്നതാണ് ആപ്പിന്റെ പ്രത്യേകത. ഇംഗ്ലീഷ് കൈയെഴുത്ത് ഉപകരണങ്ങള്‍ നിലവില്‍ ലഭ്യമായിരുന്നുവെങ്കിലും പ്രാദേശിക ഭാഷകളില്‍ ഇത്തരമൊരു സംവിധാനം ആദ്യമാണ്.
. തൂലിക എന്ന ഒരു ആപ്പ് മലയാളം കൈയെഴുത്തിന് വേണ്ടി തയ്യാറാക്കിയിട്ടുണ്ടെങ്കിലും എല്ലാ അക്ഷരങ്ങളും ഇതിന് തിരിച്ചറിയാന്‍ സാധിച്ചിരുന്നില്ല. പുതിയ ആപ്പ് പൂര്‍ണമായും ഓഫ്ലൈനായി ഉപയോഗിക്കാന്‍ സാധിക്കും. അറബി ഉള്‍പ്പെടെ ഭാഷകളില്‍ വോയിസ് ഇന്‍പുട്ടും ഈ ആപ്പ് സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. മലയാളത്തില്‍ നിലവില്‍ വോയിസ് ഇന്‍പുട്ട് ലഭ്യമല്ല.
Discussion about this post