മുംബൈ: ചെന്നൈയുടെ ബാറ്റിംഗ് കരുത്തിനു മുന്നില്‍ കരിഞ്ഞുവീണ മുംബൈ ഇന്ത്യന്‍സിനു തുടര്‍ച്ചയായ നാലാം പരാജയം. മുംബൈ ഉയര്‍ത്തിയ 184 റണ്‍സ് വിജയലക്ഷ്യം 20 പന്തുകള്‍ ബാക്കിനില്‍ക്കെ ചെന്നൈ മറികടന്നു. ആറു വിക്കറ്റിനാണു ചെന്നൈയുടെ വിജയം.
മക്കല്ലം 20 പന്തില്‍ 46 റണ്‍സെടുത്ത മക്കെല്ലം, 30 പന്തില്‍ 62 റണ്‍സെടുത്ത സ്മിത്ത് എന്നിവര്‍ ചേര്‍ത്ത ഓപ്പണിംഗ് സെഞ്ച്വറി കൂട്ടുകെട്ടാണ് ചെന്നൈയ്ക്ക് ശക്തി പകര്‍ന്നത്. സ്മിത്തിനെയും മക്കല്ലത്തെയും അടുത്തടുത്തു പുറത്താക്കി ഹര്ഭജന് സിംഗ് ബ്രേക്ത്രൂ നല്‍കിയെങ്കിലും മുംബൈയ്ക്കു മുതലാക്കാനായില്ല. ഓപ്പണര്‍മാര്‍ പുറത്തായശേഷം സുരേഷ് റെയ്നയെത്തി ക്രീസില്‍ നിറഞ്ഞാടി. റെയ്ന പുറത്താകാതെ 43 റണ്‍സെടുത്തു. മുംബൈയ്ക്കുവേണ്ടി ഹര്ഭജന് രണ്ടു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ പൊള്ളാര്‍ഡും മലിംഗയും ഓരോ വിക്കറ്റ് വീഴ്ത്തി.
നേരത്തെ ചെന്നൈ പേസ് ബൗളര്‍മാര്‍ക്കുമുന്നില്‍ ആദ്യം പതറിയ മുംബൈ രോഹിത് ശര്‍മയുടെയും കിറോണ്‍ പൊള്ളാര്‍ഡിന്റെയും മികവിലാണു മികച്ച സ്കോര്‍ സ്വന്തമാക്കിയത്.
Discussion about this post