ഗുജറാത്ത്, ഹിമാചല്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ഫലം പുറത്തുവന്ന ദിവസം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സിനിമ കാണാന്‍ പോയ സംഭവം ് ‘എക്സ്ക്ലൂസീവ്’ വാര്ത്തയാക്കായി ടൈംസ് നൗ ന്യൂസ് ചാനലിനെ ട്രോളിയും പിന്തുണച്ചും സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍. വാര്‍ത്ത നല്‍കിയതിന് പുറമെ ഒരു മണിക്കൂറോളം ‘ആര് യൂ സീരിയസ്’ രാഹുല്‍ ഗാന്ധി എന്ന ചോദ്യത്തോടെ ചാനല്‍ ചര്‍ച്ചയും സംഘടിപ്പിച്ചിരുന്നു.
സ്റ്റാര്‍ വാര്‍സ്: ദ് ലാസ്റ്റ് ജേഡി എന്ന ഇംഗ്ലീഷ് ചിത്രം കാണാനാണ് രാഹുല്‍ ഗാന്ധി പോയത്. ബിജെപി നേതൃത്വം അവരുടെ തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യുമ്പോള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ സിനിമയ്ക്ക് പോയതിനെ വിമര്‍ശിച്ചായിരുന്നു ചാനലിന്റെ ‘എക്സ്ക്ലൂസിവ്’ചര്‍ച്ച
2011 ലാണ് സിബിഐ അന്വേഷണം ഏറ്റെടുത്തതും ഏതാണ്ട് പൂര്‍ത്തിയായതും.
ആര്‍യു സീരിയസ് രാഹുല്‍ എന്ന ടാഗോടുകൂടി നടത്തിയ ചര്‍ച്ച ഒരു മണിക്കൂറോളം നീണ്ടു നിന്നിരുന്നു.
രാഹുല്‍ വിഷയങ്ങളെ ഗൗരവമായി എടുക്കുന്നില്ല എന്ന വിലയിരുത്തലോടു കൂടി നടന്ന ചര്‍ച്ചയില്‍ രാഹുല്‍ഗാന്ധിയുടെ വിദേശത്തുള്ള അജ്ഞാതവാസം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ചര്‍ച്ചയാവുകയും ചെയ്തു.
https://www.youtube.com/watch?time_continue=24&v=lDlbOwHjQH8
പ്രവര്‍ത്തകര്‍ക്കായി ചിലവഴിക്കാന്‍ സമയമില്ല പക്ഷേ സ്റ്റാര്‍ വാര്‍സിനായി സമയമുണ്ട്..’കോണ്‍ഗ്രസിന്റെ പാര്‍ട്ട് ടൈം പ്രസിഡണ്ട്’ എന്ന പരിഹാസവും ചാനല്‍ നടത്തി.
രാഹുല്‍ കുറച്ചു കൂടി പക്വമതിയായിരിക്കുന്നു, ഛോട്ടോ ബീമില്‍ നിന്ന് സ്റ്റാര്‍ വാറിലേക്ക് അദ്ദേഹം മാറി കഴിഞ്ഞുവെന്നാണ് ചിലരുടെ കളിയാക്കല്‍.
തിയറ്ററില്‍ രാഹുല്‍ പോപ് കോണ്‍ കഴിച്ച എക്സ്ക്ലൂസിവ് ഇന്ന് രാത്രി ടൈംസ് നൗ ചര്‍ച്ച ചെയ്യുമെന്ന പരിഹാസവും ചിലര്‍ പങ്കുവെക്കുന്നു.
Discussion about this post