ജയ്പൂര്‍: എക്സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ്ങിന്റെയും ദുര്‍ഗ്ഗേശ്വരി കുമാരിയുടെയും മകന് ഛത്രസാല്‍ സിങ് വിവാഹിതനായി. വിവാഹം നടത്തപ്പെട്ടു.
രാജസ്ഥാനിലെ ജയ്പൂരില്‍ വച്ചാണ് രാജപ്രൗഡിയോടെ വിവാഹം നടത്തിയത്. രാജസ്ഥാന് സ്വദേശിനിയായ ദേവികയെയാണ് ഛത്രസാല്‍ താലികെട്ടിയത്.
കേന്ദ്രമന്ത്രിമാരും എംപിമാരും ചീഫ് സെക്രട്ടറിമാരും ഐഎഎസ്, ഐപിഎസ് റാങ്കിലുള്ള നിരവധി ഉദ്യോഗസ്ഥരും വിവാഹത്തില്‍ പങ്കെടുക്കാന്‍ രാജസ്ഥാനില്‍ പോയിരുന്നു. കേരളത്തില്‍ നിന്ന് സുരേഷ്ഗോപി എം പിയും വിവാഹത്തില്‍ പങ്കെടുത്തു.
Discussion about this post