ഡല്‍ഹി: മുംബൈ ആക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയിദുമായി വേദി പങ്കിട്ട സ്ഥാനപതി വലീദ് അബു അലി ചെയ്തത് വലിയ തെറ്റാണെന്ന് പലസ്തീന്. അറിഞ്ഞുകൊണ്ടായാലും അറിയാതെ ആയാലും ചെയ്തത് തെറ്റു തന്നെയാണ്. വലീദ് അബു അലി ഇനിയൊരിക്കലും പാകിസ്ഥാനില്‍ സ്ഥാനപതിയാകില്ല. ഇന്ത്യയുമായുള്ള ബന്ധം ഏറെ വിലമതിക്കുന്നുവെന്നും പലസ്തീന് വ്യക്തമാക്കി
റാവല്‍പിണ്ടിയില്‍ നടത്തിയ റാലിയിലാണ് പലസ്തീന് അംബാസഡര്‍ വലീദ് അബു അലി ഹാഫിസ് സയിദിനൊപ്പം വേദി പങ്കിട്ടത്. ഇതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നതോടെ ഇന്ത്യ ശക്തമായി പ്രതിഷേധം അറിയിച്ചു. തുടര്‍ന്ന് സ്ഥാനപതിയെ പലസ്തീന് തിരിച്ചു വിളിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദി പലസ്തീന് സന്ദര്‍ശിക്കാന്‍ മാസങ്ങള്‍ മാത്രം ശേഷിക്കെയാണ് സംഭവം. ഇത് ഇന്ത്യയ്ക്ക് അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്. ഇന്ത്യയുടെ സഹായത്തോടെ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയെ പിണക്കുന്നത് പലസ്തീന് ദോഷം ചെയ്യുമെന്ന നിരീക്ഷണത്തെ തുടര്‍ന്നായിരുന്നു പലസ്തീന്റെ പെട്ടെന്നുള്ള ഇടപെടല്‍.
Discussion about this post