ഡല്‍ഹി: ബിജെപിയുടെ അംഗത്വ വിതരണം പത്തു കോടി കടന്നു. മൊബൈല്‍ ഫോണില്‍ മിസ്ഡ് കോള്‍ നല്‍കിയുള്ള അംഗത്വ വിതരണ പരിപാടിയിലാണ് പത്തു കോടി പേര് അംഗങ്ങളായത്. അംഗത്വ സംഖ്യയില്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ കടത്തിവെട്ടി ബിജെപി ലോകത്തെ ഏറ്റവും വലിയ കക്ഷിയെന്ന നേട്ടം സകൈവരിച്ചിരുന്നു. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ 8.6 കോടി അംഗങ്ങളാണുള്ളത്.
മൊബൈല്‍ ഫോണ്‍ വഴിയുള്ള അംഗത്വം ഇനി സൂക്ഷ്മപരിശോധനയ്ക്കു വിധേയമാക്കും. പതിനെട്ടു വയസ്സില്‍ താഴെയുള്ളവര്‍ മിസ്ഡ് കോള്‍ വഴി അംഗത്വം നേടിയിട്ടുണ്ടെങ്കില്‍ സൂക്ഷ്മപരിശോധനയില്‍ അവ റദ്ദാക്കും.
പുതുതായി അംഗത്വം നേടുന്നവര്‍ക്ക് സമ്മാനിക്കാന്‍ പാര്‍ട്ടി ചരിത്രവും പ്രത്യയശാസ്ത്രവും വിശദീകരിക്കുന്ന ലഘുലേഖകള്‍ തയാറാക്കും. സജീവാംഗങ്ങള്‍ക്കു പരിശീലനം നല്‍കാനുള്ള പദ്ധതിയുമുണ്ട്.
Discussion about this post