പട്ന: വാട്ട്സ് ആപ്പിലൂടെ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ അശ്ലീലരൂപത്തിലാക്കിയ എല്‍ജെപിയുടെ ബീഹാറിലെ പ്രാദേശിക നേതാക്കളില്‍ ഒരാളായ ഉമാശങ്കര്‍ മിശ്രയാണ് വിവാദത്തില്‍ കുടുങ്ങിയത്.
സ്മൃതിയുടെ ചിത്രങ്ങള്‍ സ്വന്തം മൊബൈലില്‍ നിന്നും മറ്റുള്ളവര്‍ക്ക് അയച്ചുകൊടുത്തെന്ന പരാതിയിലായിരുന്നു അറസ്റ്റ്. ബീഹാര്‍ സൈബര്‍ പോലീസ് എടുത്ത കേസില്‍ പരാതി നല്‍കിയത് ബി.ജെ.പി നേതാവായ രാജീവ് രഞ്ജനാണ്.
ശനിയാഴ്ച സമസ്തിപൂര്‍ നഗരത്തില്‍ വെച്ച് നേതാവിനെ പോലിസ് അറസ്റ്റ് ചെയ്തു.
കേന്ദ്രമന്ത്രി രാംവിലാസ് പസ്വാന്റെ അടുത്തയാളും സമസ്തപുര്‍ ടൗണ്‍ പ്രസിഡന്റുമാണ് ഉമാശങ്കര്‍ മിശ്ര. ബിജെപി നേതാക്കള്‍ ഉള്‍പ്പെടെ പലര്‍ക്കും ഇയാള്‍ ചിത്രങ്ങള്‍ അയച്ചു കൊടുത്തതായി ആരോപണമുണ്ട്. മിശ്രയ്ക്കെതിരേ നടപടിയെടുക്കാന്‍ ബിജെപി പസ്വാനോടും ആവശ്യപ്പെട്ടിട്ടുണ്ട്.
ബിഹാര്‍ പോലീസിലെ സൈബര്‍ ്രൈകം വിഭാഗമാണ് കേസ് അന്വേഷിക്കുന്നത്.
Discussion about this post