ആലപ്പുഴ : മുഖ്യമന്ത്രിയുടെ ഉപദേശകരുടെ ശമ്പള ഇനത്തില്‍ തന്നെ ലക്ഷങ്ങള്‍ ചിലവ് വരുന്നതായി രേഖകള്‍. എല്ലാം വകുപ്പിനും ഉപദേശകരെ വച്ച പിണറായി വിജയന്റെ നടപടി നേരത്ത തന്നെ വിമര്‍ശനത്തിന് വിധേയമായിരുന്നു. വന്‍തുക സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചിലവഴിച്ച് ഉപദേശകരെ തീറ്റിപോറ്റുന്നത് മുഖ്യമന്ത്രിയുടെ കഴിവുകേടാണെന്നായിരുന്നു ഉയര്‍ന്ന പ്രധാന ആരോപണം. ഇത് ശരിവെക്കുന്നതാണ് വിവരവകാശ നിയമപ്രകാരം പുറത്ത് വന്ന രേഖകള്‍. മുഖ്യമന്ത്രിയുടെ നിയമ ഉപദേഷ്ടാവായ എന്‍ കെ ജയകുമാറിനും മാദ്ധ്യമ ഉപദേഷ്ടാവായ പ്രഭാവര്‍മ്മയ്ക്കും കൂടി ഇതുവരെ ഖജനാവില്‍ നിന്ന് നല്‍കിയത് 33,54,313 രൂപയാണ് എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
.ജൂണ്‍ 2016 മുതല്‍ സെപ്റ്റംബര്‍ 2017 വരെ എന്‍ കെ ജയകുമാര്‍ ശമ്പള ഇനത്തില്‍ 16,42533 രൂപ കൈപ്പറ്റിയെന്ന് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു. മറ്റൊരു ഉപദേഷ്ടാവായ പ്രഭാ വര്‍മ്മ 17,11,780 രൂപ ശമ്പളമായി കൈപറ്റി. ഓഫിസ് ചിലവുകള്‍ക്കും, ഇവരുടെ യാത്ര മറ്റ് ചിലവുകള്‍ എന്നിവക്കുമായി ലക്ഷങ്ങളാണ് സര്‍ക്കാര്‍ ചിലവഴിക്കുന്നത്. ജോണ്‍ബ്രിട്ടാസ് ഉള്‍പ്പടെ വലിയ ഉപദേശകരുടെ നിര തന്നെയുണ്ട് മുഖ്യമന്ത്രിക്ക്, ആഭ്യന്തരകാര്യങ്ങളിലെ ഉപദേശകനായ രമണ്‍ ശ്രീവാസ്തവ ശമ്പള ഇനത്തില്‍ ഒരു തുകയും കൈപറ്റുന്നില്ലെങ്കിലും അദ്ദേഹത്തിന് കാറും ഡ്രൈവറെയും സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്.
മാധ്യമങ്ങളുമായുള്ള ബന്ധങ്ങള്‍ വളരെ വഷളായിരിക്കെ എന്തിനാണ് മുഖ്യമന്ത്രിയ്ക്ക് ഇത്തരമൊരു മാധ്യമ ഉപദേഷ്ടാവ് എന്ന ചോദ്യം പാര്‍ട്ടിയ്ക്കകത്ത് നിന്ന് തന്നെ ഉയര്‍ന്നിരുന്നു. നിയമ ഉപദേഷ്ടാവും സര്‍ക്കാരിനെ വെട്ടില്‍ വീഴുന്നതിനെ തടയുന്നില്ല. ലക്ഷങ്ങള്‍ ചിലവഴിച്ച് ഉപദേശകരെയും മറ്റും നിയമിച്ചത് ധൂര്‍ത്താണെന്നും, സ്തുതിപാഠകരെ സംരക്ഷിക്കുന്ന സ്വദന പക്ഷപാതവും ആണെന്ന വിമര്‍ശനം സിപിഎം പാര്‍ട്ടി സമ്മേളനങ്ങളില്‍ ഉയര്‍ന്നിരുന്നു. ആശ്രിത നിയമനത്തില്‍ ഇപി ജയരാജനെതിരെ ശക്തമായ നടപടി സ്വീകരിച്ച മുഖ്യമന്ത്രി സ്വന്തം ഇഷ്ടക്കാരെ നിയമിച്ച് വലിയ ധൂര്‍ത്ത് നടത്തുന്നുവെന്ന വിമര്‍ശനം പാര്‍ട്ടിയ്ക്ക് അവമതിപ്പുണ്ടാക്കുന്നുവെന്ന വിമര്‍ശനം സാധാരണ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുണ്ട്. കാര്യങ്ങള്‍ ശരിയായ വിധത്തിലല്ല, ജനങ്ങളുടെ ശക്തമായ അതൃപ്തി ഈ വിഷയങ്ങളില്‍ ഉണ്ടെന്ന വിമര്‍ശനം ജില്ല സമ്മേളനങ്ങളിലും ചര്‍ച്ചയാകും.
തൃശ്ശൂര്‍ ജില്ല സമ്മേളന വേദിയില്‍ ഹെലികോപ്റ്ററില്‍ എത്തിയ മുഖ്യമന്ത്രിയുടെ നടപടിയും ചര്‍ച്ചയായിരുന്നു.വിവിധ അക്കാദമി തലപ്പത്തും മറ്റും സ്തുതി പാഠകരെ നിയമിക്കുന്നുവെന്ന വിമര്‍ശനവും ചിലര്‍ ഉയര്‍ത്തിയിരുന്നു.
വീ എസ് അച്യുതാനന്ദന് ചെയര്‍മാനായ ഭരണ പരിഷ്കാര കമ്മീഷനെതിരെ വിമര്‍ശനം ഉയര്‍ന്നു. മുപ്പതോളം പേരാണ് ഭരണ പരിഷ്കാര കമ്മീഷനില്‍ ഡെപ്യൂട്ടേഷനിലും അല്ലാതെയും ജോലി ചെയ്യുന്നത് . ഇവര്‍ക്കായി ഇതുവരെ എണ്‍പത്തഞ്ച് ലക്ഷത്തോളം രൂപ ശമ്പളമായി നല്‍കിക്കഴിഞ്ഞു . ചെയര്മാന് മാത്രം ശമ്പളവും മറ്റാനുകൂല്യങ്ങളുമായി എട്ടു ലക്ഷത്തോളം രൂപയും നല്‍കിയിട്ടുണ്ട്.ഭരണപരിഷ്കാര കമ്മീഷന്റെ ഓഫീസ് തയ്യാറാക്കുന്നതിന് 45 ലക്ഷത്തോളം രൂപയും പൊതുമരാമത്ത് വകുപ്പിനു നല്‍കിയിട്ടുണ്ട്. മറ്റനുബന്ധ ചെലവുകള്‍ക്ക് പുറമെ ആണിത്. കമ്മീഷന് സിറ്റിംഗില്‍ പങ്കെടുത്തതിന് അംഗമായ നില ഗംഗാധരന് യാത്രപ്പടി മാത്രം ഒരു ലക്ഷത്തിനടുത്ത് രൂപയും നല്‍കിയിട്ടുണ്ട് .
Discussion about this post