അഹമ്മദാബാദ്: ബി.ജെ.പിയുടെ വനിതാ എം.പി നൃത്തം ചെയ്തപ്പോള്‍ കാണികള്‍ 30 സെക്കന്റ് കൊണ്ട് വേദിയിലേക്ക് വാരിയെറിഞ്ഞത് 3 കോടി രൂപ. ഗുജറാത്തിലെ വരാവലില്‍ സംഘടിപ്പിച്ച ഭഗവത് കഥാ പരിപാടിയിലാണ് ബി.ജെ.പി എം.പി പൂനാംബന് മദാം വേദിയുള്ളവരോടൊപ്പം നൃത്തം ചെയതത്. നിരവധി മിനിറ്റുകള്‍ നീണ്ടു നിന്ന നൃത്തത്തിനിടയില് കാണികള്‍ വേദിയിലേക്ക് കറന്‍സി നോട്ടുകള്‍ വാരിയെറിയുകയായിരുന്നു
ഗുജറാത്തിലെ ജംനഗര്‍ മണ്ഡലത്തിലെ പ്രതിനിധിയാണ് പുനംബെന്.
പരിപാടി കഴിഞ്ഞതിന് ശേഷവും നോട്ടുകള്‍ മൈതാനത്ത് വീണ് കിടന്നിരുന്നുവെന്നും ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സൗരാഷ്ട്രയുടെ പ്രാചീന സംസ്കാരത്തിന്റെ ഭാഗമായ ലാക് ദയ്റോ എന്ന നാടോടി നൃത്ത രൂപമാണ് പൂനം വേദിയില്‍ അവതരിപ്പിച്ചത്. നൃത്തത്തിലൂടെ ലഭിച്ച വരുമാനം സാമൂഹ്യകാര്യങ്ങള്ക്ക് ഉപയോഗിക്കാനാണ് തീരുമാനം. പെണ്‍കുട്ടികള്‍ ഹോസ്റ്റലും, കാലികള്‍ക്ക് തൊഴുത്തും ഈ തുക കൊണ്ട് നിര്‍മ്മിക്കുമെന്ന് പൂനം പറഞ്ഞു. പൂനത്തോടൊപ്പം പ്രദേശത്തെ കര്‍ഷകരും നൃത്തം ചെയ്യാനെത്തിയിരുന്നു.
വീഡിയൊ കാണുക-
Discussion about this post