ചെന്നൈ: തമിഴ്നാട്ടില്‍ നടന് രജനികാന്ത് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന് പ്രഖ്യാപിച്ചതോടെ ഉറക്കം നഷ്ടപ്പെട്ട് പ്രമുഖ കക്ഷികള്‍. രാഷ്ട്രീയത്തല്‍ ്പ്രവേശിക്കുമെന്ന് അഭ്യൂഹം പരന്നിരുന്ന താരങ്ങളെ വലയിലാക്കാനും, രജനിയ്ക്ക് അവര്‍ പിന്തുണ പ്രഖ്യാപിക്കാതിരിക്കാനും ഉള്ള നീക്കത്തിലാണ് ഡിഎംകെയും എഐഎഡിഎംകെയും.നടന്മാരായ വിജയ്, അജിത്ത് എന്നിവരെ ലക്ഷ്യമിട്ടാണ് നീക്കം.
രജനിയെ പോലെ തമിഴകത്ത് വന്‍ ആരാധകരുള്ളവരാണ് ഇരുവരും. രണ്ട് പേരുകളും ജയലളിതയുടെ പിന്‍ഗാമികളായി ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. അജിത്തിനെ എഐഎഡിഎംകെയ തലപ്പത്ത് എത്തിക്കാനുള്ള നീക്കം ഇപ്പോഴും നടക്കുന്നുണ്ടെന്നാണ് സൂചന. എന്നാല്‍ രജനികാന്ത് പാര്‍ട്ടി പ്രഖ്യാപിച്ചതോടെ ഇരവരും അടുത്തൊന്നും രാഷ്ട്രീയത്തിലേക്ക് ഇല്ല എന്ന നിലപാടിലാണ്. എന്നാല്‍ ഈ രണ്ട് നടന്മാരും രജനിയ്ക്ക് പിന്തുണ പ്രഖ്യാപിക്കുമോ എന്നതാണ് ഡിഎകെയേയും, എഐഎഡിഎംകെയേയും അലട്ടുന്നു. ഇവര്‍ പിന്തുണ പരസ്യമാക്കിയാല്‍ പിന്നെ തമിഴകത്ത് മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുടെ നിലനില്പ് തന്നെ ഇല്ലാതായേക്കും.
രജനി രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചതിനോട് പരസ്യമായി പ്രതികരിച്ചില്ലങ്കിലും ഇരുവര്‍ക്കും രജനിയുമായി വളരെ അടുത്ത ബന്ധമാണ് ഉള്ളത്. കഴിഞ്ഞ ദിവസം രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച രജനികാന്ത് ആകട്ടെ ഭാവി പദ്ധതികളുമായി മുന്നോട്ട് പോവുകയാണ്. രജനി പുതിയ വെബ്സൈറ്റ് തുടങ്ങി. ‘രജനിമന്‍ഡ്രം’ എന്ന പേരിലാണ് വെബ്സൈറ്റ് ആരംഭിച്ചിരിക്കുന്നത്. ആരാധകര്‍ക്ക് പുതുവര്‍ഷ ആശംസകള്‍ നേരുന്നതിനോടൊപ്പമാണ് വെബ്സൈറ്റിനെക്കുറിച്ചും ട്വിറ്ററിലൂടെ താരം പങ്കുവെച്ചത്.
തമിഴ്നാട്ടില്‍ മികച്ച രാഷ്ട്രീയം കൊണ്ടുവരാന്‍ ആഗ്രഹിക്കുന്ന എല്ലാ ജനങ്ങളും പേരും വോട്ടര്‍ ഐഡി നമ്ബറും നല്കി വെബ്സൈറ്റില്‍ അംഗമാകണമെന്ന് രജനി ആവശ്യപ്പെട്ടു.
രജനികാന്ത് തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് വെബ്സൈറ്റ് തുറന്ന കാര്യം അറിയിച്ചത്. രാഷ്ട്രീയത്തിലേക്ക് കടക്കാനുള്ള തന്റെ തീരുമാനത്തെ പിന്തുണച്ചവര്‍ക്കെല്ലാം അദ്ദേഹം വീഡിയോയിലൂടെ നന്ദി അറിയിച്ചു. ആരാധകരോട് പുതിയ വെബ്സൈറ്റില്‍ പേരും വിവരങ്ങളും രജിസ്റ്റര്‍ ചെയ്ത് അംഗത്വമെടുക്കണമെന്ന് രജനികാന്ത് ആവശ്യപ്പെട്ടിട്ടുണ്ട്.
Discussion about this post