കോട്ടയം: സിപിഎമ്മിനെ കടന്നാക്രമിച്ച് സിപിഐ കോട്ടയം ജില്ലാ സെക്രട്ടറി സി കെ ശശിധരന്. മൂന്നാറിലെ ഭൂമിയുടെ കസ്റ്റോഡിയന്‍ സിപിഎം മന്ത്രി എം എം മണിയാണെന്നും ഭൂമാഫിയയെ സഹായിക്കുന്ന നിലപാടാണ് ഇവരെപോലുള്ളവര്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സിപിഐ കോട്ടയം മണ്ഡലം സമ്മേളനത്തിന്റെ ഉദ്ഘാടനപരിപാടിയില്‍ സംസാരിക്കുകയായിരുന്നു സി.കെ ശശിധരന്.
മൂന്നാറിലെ ഭൂമി കൈകാര്യം ചെയ്യുന്നത് എംഎം മണിയാണ്. ഉദ്യോഗസ്ഥരെ മണി ഇടയ്ക്കിടെ വിമര്‍ശിക്കുന്നത് വിദ്യാഭ്യാസമില്ലാത്തതുകൊണ്ടാണ്. പള്ളിക്കൂടത്തില്‍ പോകാത്തവരാണ് ഉദ്യോഗസ്ഥരെ വിമര്‍ശിക്കുന്നത്. പാവങ്ങള്‍ക്ക് ഭൂമിനല്‍കുക എന്ന സര്‍ക്കാര്‍ നിലപാടിന് തടസ്സംനില്‍ക്കുന്നത് ഭൂമാഫിയയെ സംരക്ഷിക്കുന്ന ഇത്തരക്കാരാണെന്നും അദ്ദേഹം ആരോപിച്ചു. ഭരണം ഉപയോഗിച്ച് പണം മേടിക്കുന്നവര്‍ സിപിഐ അല്ലെന്ന് എല്ലാവര്ക്കും അറിയാമെന്നും അദ്ദേഹം വ്യക്തമാക്കി.
കോടിയേരി എത്ര പച്ചക്കൊടി കാണിച്ചാലും കെ.എം മാണി എല്‍ഡിഎഫിലുണ്ടാകില്ല. മാണിക്കെതിരെ സമരം ചെയ്തവര്‍ ഇപ്പോള്‍ മാണിയെ മഹത്വവല്‍കരിക്കുകയാണ്. സിപിഎം കമ്യൂണിസ്റ്റ് പാര്‍ട്ടിയല്ലാതായി മാറിക്കൊണ്ടിരിക്കുകയാണ്. പ്രവര്‍ത്തകര്‍ സിപിഎമ്മില്‍നിന്ന് പുറത്തുപോകുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നതെന്നും സി.കെ ശശിധരന് പറഞ്ഞു.
കഴിഞ്ഞ ദിവസം സമാപിച്ച സിപിഎം കോട്ടയം ജില്ലാ സമ്മേളനത്തില്‍ സിപിഎക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉണ്ടായത്. ഇതിന് മറുപടിയെന്നോണമാണ് ഇപ്പോള്‍ സിപിഐ തിരിച്ചടിച്ചിരിക്കുന്നത്.
Discussion about this post