ഇസ്ലാമാബാദ്: ഭീകരര്‍ക്ക് സഹായം നല്‍കുന്നത് തുടരുന്നുവെന്ന് ആരോപിച്ച് യു.എസ് സഹായം നിര്‍ത്തിവെച്ചതിനു പിന്നാലെ നടപടികളുമായി പാകിസ്ഥാന്. മുംബൈ ഭീകരാക്രമണ സൂത്രധാരന്‍ ഹാഫിസ് സഈദിന്റെ ജമാഅത്തുദ്ദഅ്വ, ഫലാഹെ ഇന്‍സാനിയത്ത് എന്നിവ ഉള്‍പ്പെടെ 72 സംഘടനകളെ കരിമ്പട്ടികയില്‍ പെടുത്തി. പാക് ആഭ്യന്തര മന്ത്രാലയമാണ് നിരോധിത സംഘടനകളുടെ പട്ടിക പുറത്തുവിട്ടത്.
ഇവയെ സാമ്പത്തികമായോ മറ്റുനിലക്കോ സഹായിക്കുന്നത് ഒഴിവാക്കണമെന്നും നിയമവിരുദ്ധ പ്രവര്‍ത്തനം ശ്രദ്ധയില്‍പെട്ടാല്‍ അറിയിക്കണമെന്നും വാര്‍ത്തക്കുറിപ്പില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.ഈ സംഘടനകളുടെ ഫണ്ട് ശേഖരണം മാത്രമല്ല, സാമൂഹിക, ജനക്ഷേമ, രാഷ്ട്രീയ, മതപരമായ പ്രവര്‍ത്തനങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
Discussion about this post