മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാലുമായുള്ള സൗഹൃദം വെളിപ്പെടുത്തി നടി ശ്വേത മേനോന്. ഞങ്ങളുടെ എല്ലാം ഒരു ഏട്ടനെ പോലെയാണു മോഹന്‍ലാലെന്നും ശ്വേത പറയുന്നു.
‘ഞങ്ങളുടെ എല്ലാം ഒരു ഏട്ടനെ പോലെയാണു ലാലേട്ടന്. ‘ലാട്ടന്‍’ എന്നാണ് ലാലേട്ടനെ ഞാന്‍ വിളിയ്ക്കാറ്. ലാലേട്ടാ എന്നു നീട്ടിവിളി ഒഴിവാക്കാന്‍ വേണ്ടിയല്ല അങ്ങനെ വിളിക്കുന്നത്. ആ സ്നേഹവും വാത്സല്യവും നിറഞ്ഞ വിളി അദ്ദേഹത്തിനു ഏറെയിഷ്ടവുമാണ്. തിരിച്ച് ലാലേട്ടന് എന്നെ അമ്മ എന്നാണു വിളിക്കാറ്. ലാലേട്ടനോട് എന്തു വേണമെങ്കിലും സംസാരിക്കാം, ക്ഷമയോടെ കേട്ടിരിക്കും’.
എന്താ അമ്മ അങ്ങനെ, അങ്ങനെയല്ലേ അമ്മ എന്നൊക്കെയുള്ള ലാലേട്ടന്റെ വിളിയില്‍ ഒരു രസമുണ്ട്. ശ്വേത പറയുന്നു.
മമ്മൂക്ക വീട്ടിലെ കാരണവരെ പോലെയാണ്. അതു കൊണ്ടു മമ്മൂക്കയോടു ബഹുമാനത്തോടു കൂടിയ അകലം ഉണ്ട് എന്നും ശ്വേത പറയുന്നു. ഞാന്‍ സിനിമ ഉപേക്ഷിച്ചിട്ടില്ല, സിനിമാ ലോകം എന്നെയും. സിനിമകള്‍ കുറച്ചത് കുടുംബ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കാനാണ്. വാരിവലിച്ച് സിനിമ ചെയ്യാതെ സെലക്ടീവാകാനാണ് തീരുമാനമെന്നും ശ്വേതാ മേനോന് പറഞ്ഞു. സ്ത്രീപക്ഷ സിനിമകള്‍ മടുത്തു എന്നും താരം പറയുന്നു. ഇനി നല്ല സിനിമകള്‍ ചെയ്യാനുള്ള ആഗ്രഹം ഉണ്ടെന്ന് താരം പറഞ്ഞു.
Discussion about this post