സരിതയുടെ മൊഴി അട്ടിമറിച്ചത് കെബി ഗണേഷ്കുമാറിന്റെ പ്രൈവറ്റ് സെക്രട്ടറിയെന്ന് അഭിഭാഷകന് ഫെനി ബാലകൃഷ്ണന്. ഗണേഷ് കുമാറിന്റെ പി.എ പ്രദീപ് ജയിലിലെത്തിയാണ് കരുനീക്കം നടത്തിയത്. പരാതി ഇയാളുടെ നിര്‍ദ്ദേശപ്രകാരം നാല് പേജായി ചുരുങ്ങി. ചിലരുടെ പേരുകള്‍ ഒഴിവാക്കാന്‍ സരിതയോട് ആവശ്യപ്പെട്ടു. ചില പേരുകള്‍ എഴുതിച്ചേര്‍ത്തു. വിശ്വാസത്തിന്റെ പേരിലാണ് സരിത ഇത് ചെയ്തതത്. വേഷം മാറിയാണ് പ്രദീപ് ജയിലിലെത്തിയതെന്നും ഫെനി വെളിപ്പെടുത്തി.
സരിത മജിസ്ട്രട്ടിനോട് പ്രമുഖരുടെ പേരുകള്‍ വെളിപ്പെടുത്തിയിരുന്നു. പേരുകള്‍ മജിസ്ട്രേട്ട് എഴുതി എടുത്തിരുന്നുവെന്നും ഫെനി ഒരു ചാനലിനോട് പറഞ്ഞു.
Discussion about this post