കൊച്ചി: 200-ല്‍ അധികം സക്രീനുകളില്‍ റിലീസ് ചെയ്ത് ചരിത്രം സൃഷ്ടിക്കാനൊരുങ്ങി പ്രണവ് മോഹന്‍ലാല്‍ ചിത്രം ആദി. ജീത്തു ജോസഫ് തിരക്കഥ ഒരുക്കി സംവിധാനം ചെയ്ത ചിത്രമാണ് ആദി. ഒരു പുതുമുഖ നടന് മലയാള സിനിമയില്‍ ലഭിക്കുന്ന റെക്കോര്‍ഡ് റിലീസ് ആണ് ആദിക്ക് ലഭിക്കുന്നത്.
ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മോഹന്‍ലാലിന്റെ മകന് നായകനായി അരങ്ങേറുന്നു എന്നതും ജീത്തു ജോസഫ് എന്ന പേരും ഈ ചിത്രത്തിലേക്ക് പ്രേക്ഷകരുടെ ശ്രദ്ധ തിരിച്ചു വിടുന്നുണ്ട്.
സിദ്ദിഖ്, ലെന, ജഗപതി ബാബു, ഷറഫുദീന്‍, സിജു വില്‍സണ്‍, കൃഷ്ണ ശങ്കര്‍, അദിതി രവി, അനുശ്രീ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. സതീഷ് എസ് കുറുപ്പാണ് ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്.
Discussion about this post