ഡല്‍ഹി: ഡല്‍ഹി: കര്‍ഷകര്‍ക്കായുള്ള സഹായം എന്‍ഡിഎ സര്‍ക്കാര്‍ നാല് ലക്ഷമായി ഉയര്‍ത്തിയെന്ന് പാര്‍ലമെന്റി കാര്യമന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു. യുപിഎ സര്‍ക്കാരിന്റെ കാലത്ത് കാര്‍ഷിക ദുരിതാശ്വാസസഹായം ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ ആയിരുന്നു. കാര്‍ഷിക ദുരിതമുണ്ടായപ്പോള്‍ പ്രധാനമന്ത്രി ഉടനടി ഇടപെട്ടു, കേന്ദ്ര മന്ത്രിമാര്‍ കര്‍ഷകരുമായി നേരിട്ട് സംവദിച്ചു.
ലോകസഭയില്‍ രാഹുല്‍ഗാന്ധി ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു വെങ്കയ്യനായിഡു.
മോദി സര്‍ക്കാര്‍ കര്‍ഷകരെ അവഗണിയ്ക്കുന്നുവെന്നും അത് തിരിച്ചടിയുണ്ടാക്കുമെന്നുമായിരുന്നു രാഹുലിന്റെ വിമര്‍ശനം
Discussion about this post