അമേരിക്കയിലെ ടെക്സസില്‍ മൂന്നുവയസ്സുകാരി ഷെറിന് മാത്യൂസ് കൊല്ലപ്പെട്ട സംഭവത്തില്‍ മലയാളിയായ വളര്‍ത്തച്ഛനെതിരെ ചുമത്തിയിരിക്കുന്നത് വധശിക്ഷ ലഭിക്കാവുന്ന കുറ്റം. വളര്‍ത്തച്ഛനും അമ്മയ്ക്കുമെതിരെ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കുട്ടിയെ ഉപേക്ഷിച്ച കുറ്റത്തിനു വളര്‍ത്തമ്മ സിനി മാത്യൂസിനെതിരെയും കേസുണ്ട്. സിനിക്ക് രണ്ടു വര്‍ഷം മുതല്‍ 20 വര്‍ഷം വരെ തടവുശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റമാണിത്. 10,000 യുഎസ് ഡോളര്‍ വരെ പിഴയും ഈടാക്കാന്‍ സാധ്യതയുണ്ട്.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. കഴിഞ്ഞ ഒക്ടോബര്‍ ഏഴിനാണു വടക്കന്‍ ടെക്സസിലെ റിച്ചര്‍ഡ്സണിലെ വീട്ടില്‍നിന്നു ഷെറിനെ കാണാതായത്. ഒക്ടോബര്‍ 22ന് വീടിനുസമീപത്തെ കലുങ്കിനടിയില്‍നിന്നു ഷെറിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
നിര്‍ബന്ധിച്ച് പാലു കൊടുക്കുന്നതിനിടെ കുട്ടി ശ്വാസംമുട്ടി മരിക്കുകയായിരുന്നുവെന്നാണ് വെസ്ലി പോലീസില്‍ മൊഴിനല്‍കിയത്. പിന്നീട് ഇയാല്‍ കുറ്റസമ്മതം നടത്തുകയായിരുന്നു.
Discussion about this post