ഡല്‍ഹി: ഇന്ത്യയെ ഒന്നാം ശത്രുവെന്നു വിശേഷിപ്പിച്ച നിരോധിത ഭീകരസംഘടന ജമാഅത്തുദ്ദഅവ മേധാവി ഹഫിസ് മുഹമ്മദ് സയീദിന് സര്‍ക്കാര്‍ യോജിച്ച മറുപടി നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജു.
‘ഹഫീസിനെ പോലുള്ള ഭൂതങ്ങളാണ് ഇന്ത്യയെ ഭീഷണിപ്പെടുത്തുന്നത്. ഇന്ത്യയൊരു സാധാരണ രാജ്യമല്ല. ഇവിടെ ഉത്തരവാദിത്വമുള്ള അധികാരികള്‍ ഉള്ള രാജ്യമാണ്. ഞങ്ങള്‍ എല്ലാ ഉത്തരവാദിത്തത്തോടെയും യോജിച്ച മറുപടി നല്‍കും. സുരക്ഷാ ഏജന്‍സികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്- കിരണ്‍ റിജു പറഞ്ഞു.
പാക്കിസ്ഥാനിലെ പെഷാവറില്‍ നടത്തിയ റാലിയില്‍ സംസാരിക്കവെയാണ് മൂംബൈ ആക്രമണക്കേസിലെ സൂത്രധാരന്‍ കൂടിയായ സയീദ് ഇന്ത്യയ്ക്കെതിരെ രംഗത്തെത്തിയത്.
ജമ്മു കശ്മീരിലുണ്ടാകുന്ന സംഘര്‍ഷങ്ങളില്‍ വിഘടനവാദികള്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്ന് സയീദ് വാഗ്ദാനം ചെയ്തു. പാക്കിസ്ഥാന് സര്‍ക്കാരും സൈന്യവും കശ്മീരില്‍ നടത്തുന്ന ജിഹാദി പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നതായും സയീദ് പറഞ്ഞിരുന്നു.
Discussion about this post