ജിതിന് ജേക്കബ്
സിപിഎം ന്റെ പാർട്ടി സമ്മേളനങ്ങൾ നടക്കുന്ന ഈ നാളുകളിൽ സമ്മേളന വേദികളിൽ നിന്നുയരുന്നത് ചൈന, ഉത്തരകൊറിയ പ്രേമവും, പിന്നെ പതിവ് സാധനങ്ങളായ അമേരിക്ക, ബൂർഷാ, കോർപ്പറേറ്റ്, സാമ്രാജ്യത്വം, ആഗോളവൽക്കരണം, ഉദാരവൽക്കരണം,നിയോ ലിബറലിസം എന്നീ കടിച്ചാൽ പൊട്ടാത്ത പദങ്ങളാണ്.
ഇതെല്ലാം കേട്ടുകൊണ്ടിരിക്കുന്ന അണികൾ പൊട്ടനാട്ടം കാണുന്നതുപോലെ എല്ലാത്തിനും കയ്യുമടിക്കും. നേതാവ് പറഞ്ഞാൽ പിന്നെ അതിനപ്പുറം ഒന്നുമില്ല.
ജനാധിപത്യ ഇന്ത്യയുടെ ഒന്നേകാൽ സംസ്ഥാനം ഭരിക്കുന്നവരാണ് ഈ ആഗോളകാര്യങ്ങളിൽ കുണ്ഠിതപ്പെടുന്നത്.
യുവാക്കളടക്കമുള്ള അണികളെ പറഞ്ഞുപറ്റിക്കാൻ ഇപ്പോഴും ഈ നേതാക്കൾക്ക് കഴിയുന്നു എന്നത് അത്ഭുതപ്പെടുത്തുന്ന കാര്യമാണ്.
കേരളത്തിലെ ഭരണ പരാജയത്തിന് കാരണം അമേരിക്കൻ ഇടപെടലാണെന്നു നേതാവ് പറഞ്ഞാൽ അതും വിശ്വസിക്കുന്ന യുവാക്കൾ ആ പാർട്ടിയിൽ ഇപ്പോഴും ഉണ്ടെന്നത് പരിതാപകരമാണ്.
നേതാക്കന്മാരുടെ ഇരട്ടത്താപ്പുകൾ മനസിലാക്കാൻ ഇവർക്കെന്തുകൊണ്ടാകുന്നില്ല ? പറച്ചിലൊന്നു പ്രവർത്തി വേറൊന്നു എന്ന ഇവരുടെ ഇരട്ടത്താപ്പുകൾ എണ്ണിയാലൊടുങ്ങാത്തതാണ്.
ചില ഉദ്ദാഹരണങ്ങൾ പറയാം :-
സാധാരണക്കാരന്റെ മക്കളോട് നേതാവ് പറയും മക്കളെ സർക്കാർ സ്കൂളുകളിൽ ചേർത്ത് പഠിപ്പിക്കാൻ. അതേസമയം വേലയും കൂലിയുമില്ലാത്ത നേതാവിന്റെ മക്കൾ പഠിക്കുന്നത് ഇവർ ബൂർഷാ ബൂർഷാ എന്ന് വിളിക്കുന്ന അമേരിക്കയിലും !
2016 സെപ്റ്റംബർ 2 ന് സിപിഎം ദേശീയ ഹർത്താൽ കേരളത്തിൽ നടത്തിയത് ഓർക്കുന്നുണ്ടോ ? എന്തിനായിരുന്നു ആ ഹർത്താൽ ?
രാജ്യമെങ്ങും മിനിമം കൂലി മാസം 18000 രൂപയും,പെൻഷൻ 3000 രൂപയുമാക്കുക.
അന്ന് ഹർത്താൽ നടത്തിയവർ ഇപ്പോൾ കേരളത്തിൽ ഭരണത്തിൽ ഇരിക്കുന്നു. കഴിഞ്ഞ ദിവസം സംസ്ഥാന തൊഴിൽ വകുപ്പ് പുറത്തിറക്കിയ പുതിയ മിനിമം കൂലി എത്രയാണെന്നറിയാമോ ?
കൃഷിപ്പണിക്ക് മാസം 12500 രൂപ, ഡയറി ഫാം മാനേജരുടെ ശമ്പളം 13350 രൂപ.
കേരളത്തിൽ കിട്ടുന്ന പെൻഷൻ തുക 1100 ഉം.
അപ്പോൾ ഭരണം കിട്ടിയിട്ടും നിങ്ങള്ക്ക് നടപ്പിലാക്കാൻ കഴിയാത്ത കാര്യമാണ് പ്രതിപക്ഷത്തിരുന്നപ്പോൾ നടപ്പാക്കണമെന്ന് പറഞ്ഞ് ബഹളം ഉണ്ടാക്കിയത്.
ഇതേപോലെതന്നെയാണ് പങ്കാളിത്ത പെൻഷൻ കാര്യവും. ഉമ്മൻ ചാണ്ടി സർക്കാർ പങ്കാളിത്ത പെൻഷൻ നടപ്പാക്കിയപ്പോൾ കലാപം അഴിച്ചുവിട്ട സിപിഎം, ഇപ്പോൾ അധികാരത്തിലേറി വർഷങ്ങൾ കഴിഞ്ഞിട്ടും പങ്കാളിത്ത പെൻഷൻ നിർത്തലക്കിയിട്ടില്ല.
അതിലും രസകരമായ കാര്യം ഇപ്പോൾ കോടികൾ മുടക്കി ലോക കേരള പ്രവാസി സമ്മേളനം എന്ന ഊഡായിപ്പ് പരിപാടി നടത്തിയിട്ട് ഇവർ പ്രവാസികളോട് പറഞ്ഞത് പ്രവാസികൾക്ക് പങ്കാളിത്ത പെൻഷൻ നൽകാമെന്നാണ്. അതായത് പ്രവാസികൾ നിക്ഷേപിക്കുന്ന തുക ഷെയർ മാർക്കറ്റിൽ നിക്ഷേപിക്കും പോലും !
അപ്പോൾ ഇതുവരെ ഇവർ എതിർത്തതെല്ലാം ഇപ്പോൾ അവർ നടപ്പിലാക്കുന്നു.
കേരളത്തിന്റെ ജിഡിപി യുടെ 40% ഉം പ്രവാസി പണം ആണെന്ന് ഓർക്കണം. കള്ളും ലോട്ടറിയും പെട്രോളും വിറ്റുകിട്ടുന്ന വരുമാനം മാത്രമാണ് കേരളത്തിനുള്ളത്.
നിക്ഷേപിക്കാൻ വരുന്നവരെ ബൂർഷ്വാ എന്നുപറഞ്ഞോടിച്ച സിപിഎം ഇപ്പോൾ നിക്ഷേപകരെ തേടിനടക്കുന്ന ദയനീയ അവസ്ഥയാനുള്ളത്.
പിന്നെ വായെടുത്താൽ കോർപ്പറേറ്റ്, ബൂർഷാ എന്നൊക്കെ പറയുന്ന നേതാക്കൾ ചെയ്യുന്നത് എന്താണ് ? കോർപറേറ്റുകളെ സഹായിക്കൽ തന്നെ.
യുസഫ് അലിയെയും, രവി പിള്ളയെയും പോലുള്ള കേരളത്തിലെ പണക്കാരെ വ്യവസായ പ്രമുഖരെയും, അംബാനിയെയും അദാനിയേയും കുത്തക ബൂർഷാ എന്നും വിളിക്കുന്ന സിപിഎം ന്റെ തട്ടിപ്പ് യഥാർത്ഥത്തിൽ മനസ്സിലാക്കണമെങ്കിൽ വിഴിഞ്ഞം പദ്ധതി നോക്കിയാൽ മതി.
പ്രതിപക്ഷത്തിരുന്നപ്പോൾ 6000 കോടിയുടെ അഴിമതി ആരോപിച്ച ഇവർ തന്നെ ഇപ്പോൾ അദാനിക്ക് വിഴിഞ്ഞം പദ്ധതിക്ക് എല്ലാ സഹായവും ചെയ്യുന്നു.
അദാനിക്കും, അംബാനിക്കും കൊച്ചിയിൽ കേബിൾ ഇടാൻ ഇളവുകൾ നൽകിയതും ഇതേ പിണറായിയാണ്. അതിനെക്കുറിച്ച് പരാതി പറയാൻ ചെന്ന കൊച്ചി മേയറെ പിണറായി ഓടിച്ചുവിട്ടത് മാധ്യമങ്ങളിൽ വർത്തയായിരുന്നു.
റിലയൻസിന്റെ കൊച്ചിയിലെ റീറ്റെയ്ൽ outlet ഉൽഘാടനം ചെയ്തത് ഒരു സിപിഎം നേതാവായിരുന്നു.
കൊച്ചി മെട്രോയിൽനിന്നു യുസഫ് അലി മുതലാളിയുടെ ലുലു മാളിലേക്കു നടപ്പാത നിർമ്മിച്ചു നൽകി മുതലാളിയെ സഹായിച്ചതും പിണറായി തന്നെ.
ചൈന പ്രേമം പറയുന്ന ഇവരുടെ മക്കളൊക്കെ എന്തിനാണ് അമേരിക്കയിൽ പഠനത്തിനും ജോലിക്കും പോകുന്നത് ? നേതാവിന് മൂക്കിൽ പനിവന്നാലും പറക്കും അമേരിക്കയിൽ ചികിൽസിക്കാൻ.
സർക്കാർ ആശുപത്രിയിൽ മഹത്തരമാണെന്ന് പറയുന്ന നേതാക്കൾ പോകുന്നത് ഫൈവ് സ്റ്റാർ സ്വകാര്യ ആശുപത്രികളിൽ.
പറഞ്ഞുവന്നത് ഇവരുടെ കോർപ്പറേറ്റ് എന്നൊക്കെ പറഞ്ഞുള്ള തട്ടിപ്പുകളെ കുറിച്ചാണ്.
KSRTC പെൻഷൻ മുടങ്ങിയിട്ട് 6 മാസം ആയി. ഒരുമാസമായി പെൻഷൻകാർ സെക്രട്ടേറിയറ്റ് നടയിൽ സമരം ചെയ്യുന്നു. പെൻഷൻ കിട്ടാത്തതുകൊണ്ട് നിരവധി ആളുകൾ ആത്മഹത്യവരെ ചെയ്തു.
ഭരണപരാജയം മറയ്ക്കാനാണ് ഇവരീ ഉത്തര കൊറിയ, ചൈന,കോർപ്പറേറ്റ്
ബൂർഷാ, ആഗോളവൽക്കരണം
എന്നൊക്കെപറഞ്ഞു ബഹളം ഉണ്ടാക്കുന്നത്.
ഇവരുടെ തട്ടിപ്പുകൾ ഇനിയും മനസിലാകാത്ത കഴുതകൾക്ക് ഇനി എപ്പോഴാണാവോ നേരം വെളുക്കുന്നത് ?
https://www.facebook.com/jithinjacob.jacob/posts/1546971072039359
Discussion about this post